Latest NewsIndiaNews

പാകിസ്ഥാന്റെ ഭാഷയില്‍ സംസാരിച്ച്‌ രാജ്യത്തെ വെട്ടിമുറിക്കുന്നവരുടെ ഒപ്പം നില്‍ക്കുകയാണ് ചിലരെന്ന് പ്രധാനമന്ത്രി

ന്യൂ‌ഡല്‍ഹി: മഹാത്മാഗാന്ധിയെക്കുറിച്ചുള്ള ബി.ജെ.പി എം.പി അനന്ത്കുമാര്‍ ഹെഗ്‌ഡെയുടെ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചിലര്‍ പാകിസ്ഥാന്റെ ഭാഷയില്‍ സംസാരിച്ച്‌ രാജ്യത്തെ വെട്ടിമുറിക്കുന്നവരുടെ ഒപ്പം നില്‍ക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം മോദിയുടെ പ്രസ്താവനയ്ക്കെതിരെ ലോക്സഭയില്‍ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തിയത്. ഗാന്ധിയെക്കുറിച്ചുള്ള പരാമ‌ശത്തിനിടെ പ്രതിപക്ഷം ”മഹാത്മാഗാന്ധി നീണാല്‍ വാഴട്ട”” എന്ന മുദ്രാവാക്യമുയര്‍ത്തി.

Read also: പൗരത്വ നിയമഭേദഗതി;സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടി, പോലീസ് മുന്നറിയിപ്പ് ഇങ്ങനെ

ബി.ജെ.പിയുടെ ഗാന്ധി പരാമര്‍ശങ്ങള്‍ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരിയും രംഗത്തെത്തി. ഗാന്ധി നിങ്ങള്‍ക്ക് ഒരു ട്രൈലര്‍ മാത്രമായിരിക്കാം. എന്നാല്‍ അദ്ദേഹം ഞങ്ങളുടെ ജീവനാണെന്ന് അദ്ദേഹം പറയുകയുണ്ടായി. സ്വാതന്ത്ര്യസമരത്തെ “നാടകം” എന്നാണ് അനന്ത്കുമാര്‍ ഹെഗ്‌ഡെ കഴിഞ്ഞ ആഴ്ച വിശേഷിപ്പിച്ചത്. ചരിത്രപുസ്തകങ്ങള്‍ വായിച്ചപ്പോള്‍ തന്റെ രക്തം തിളച്ചെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button