പത്തനംതിട്ട : ക്രിസ്ത്യന്‍ സെമിത്തേരികളെ പൊതുശ്മശാനമാക്കാന്‍ നീക്കം, സര്‍ക്കാരിനെതിരെ് ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ. സെമിത്തരി ബില്ലിനെതിരെ കടുത്ത പ്രതിഷേധവും എതിര്‍പ്പുമായി ഓര്‍ത്തഡോക്‌സ് സഭ രംഗത്തുവന്നു. ബില്ലിലൂടെ ക്രിസ്ത്യന്‍ സെമിത്തേരികളെ പൊതുശ്മശാനമാക്കാനാണു സര്‍ക്കാരിന്റെ നീക്കമെന്ന് ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ പറഞ്ഞു. സഭകള്‍ തമ്മിലുള്ള തര്‍ക്കം തുടരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ബില്‍ അതിനുവേണ്ടിയാണെന്നും കാതോലിക്ക ബാവ കുറ്റപ്പെടുത്തി. തര്‍ക്കം അവസാനിപ്പിക്കണമെങ്കില്‍ സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
read also : ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കം : മൃതദേഹം സംസ്‌ക്കരിച്ചവര്‍ക്കെതിരെ കേസ്
യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭകളുടെയിടെയില്‍ വിശ്വാസികളുടെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിക്കുന്ന ബില്‍ എല്ലാ ക്രിസ്ത്യന്‍ സഭകളുടെയും സംവിധാനങ്ങളെ കണക്കിലെടുക്കുന്നതും എല്ലാവര്‍ക്കും സ്വീകാര്യമായതും ആയിരിക്കണമെന്നും സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞിരുന്നു. മതങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം ഹനിക്കപ്പെടാന്‍ ഇടയാക്കുന്നതാണ് പുതിയ ബില്ലെന്നും അതിനാല്‍ ഇത് കൂടുതല്‍ സങ്കീര്‍ണമായ നിയമ പ്രശ്‌നങ്ങളിലേക്ക് പോകാന്‍ കാരണാകുമെന്നും ബിഷപ് പറഞ്ഞു.
Post Your Comments