കോഴിക്കോട്: അലനും താഹയ്ക്കുമെതിരായ യുഎപിഎ കേസ് സംസ്ഥാന പൊലീസിന് വിട്ടുതരണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെ സുരേന്ദ്രന്. ചായ കുടിക്കാന്‍ പോയപ്പോള്‍ അറസ്റ്റ് ചെയ്തതല്ലെന്നാവര്‍ത്തിച്ച മുഖ്യമന്ത്രി പിന്നെ എന്തിനാണ് അമിത് ഷായ്ക്ക് കത്തയച്ചതെന്ന് വിശദീകരിക്കണമെന്ന് അദ്ദേഹം പറയുകയുണ്ടായി. ഇവര്‍ മാവോയിസ്റ്റുകളല്ലെന്ന് ബോധ്യപ്പെട്ടെങ്കില്‍ അത് പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം. അവര്‍ മാവോയിസ്റ്റുകള്‍ മാത്രമല്ല മുസ്ലീം തീവ്രവാദസംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണെന്നാണ് സിപിഎമ്മിന്റെ പല ഉന്നത നേതാക്കളും പറഞ്ഞത്. ഒരു വിവരവും ഇല്ലാതെയാണോ രണ്ട് യുവാക്കള്‍ക്കെതിരെ പിണറായിയുടെ പൊലീസ് കേസെടുത്തത്. നിലപാട് മാറ്റുമ്പോൾ വിശദീകരണം നൽകണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Read also: കേരളത്തിലെ സെന്‍സസ് നടത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ഇങ്ങനെ
ഭീകരവാദ കേസായതുകൊണ്ടാണ് എന്‍ഐഎ കേസ് ഏറ്റെടുത്തത്. ഇപ്പോള്‍ കേവലം വോട്ടുബാങ്കിനായി പിണറായി സര്‍ക്കാര്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ്. മുസ്ലീം ലീഗ് നേതാവ് നിയമസഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ചപ്പോള്‍ യുഎപിഎ കേസെടുത്തതില്‍ നിന്ന് പിന്നോട്ടും പോകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇപ്പോള്‍ ആരെയോ ഭയപ്പെട്ടാണ് മുഖ്യമന്ത്രിയുടെ നിലപാട് മാറ്റമെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കുന്നു.
Post Your Comments