Life Style

ശരീരഭാരം കുറയ്ക്കാന്‍ പച്ചമുളക് സഹായിക്കും

 

നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാളാണെങ്കില്‍ ഭക്ഷണത്തില്‍ പച്ചമുളക് ചേര്‍ക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പുകളെ കത്തിച്ചു കളയാന്‍ സഹായിക്കും. പച്ചമുളക് കഴിച്ചു കഴിഞ്ഞു ഏകദേശം 3 മണിക്കൂറുകള്‍ക്ക് ഉള്ളില്‍ തന്നെ ഇത് നിങ്ങളുടെ മെറ്റബോളിസത്തെ വേഗത്തിലാക്കുന്നു.

അടുത്തിടെ നടത്തിയ പഠനമനുസരിച്ച്, പച്ചമുളക് കഴിക്കുന്നത് സമ്പൂര്‍ണ്ണതയുടെ വര്‍ദ്ധിച്ച വികാരങ്ങള്‍ ഉറപ്പുവരുത്തിക്കൊണ്ട് വിശപ്പ് കുറയുന്നതിന് സഹായിക്കുന്നു എന്നാണ്. നിങ്ങള്‍ അമിതമായ അളവില്‍ ഭക്ഷണം കഴിക്കുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ ഇത് സഹായിക്കുന്നു.

2008-ല്‍ അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, പച്ച മുളകില്‍ അടങ്ങിയിരിക്കുന്ന സജീവ സംയുക്തമായ കാപ്സെയ്‌സിന്‍ വയറ്റില്‍ അടിഞ്ഞു കൂടുന്ന അമിത കൊഴുപ്പിനെ കത്തിച്ചു കളയാന്‍ ഇടയാക്കുന്നു എന്ന് കണ്ടെത്തി.

ഉദാഹരണത്തിന്, പ്രഭാത ഭക്ഷണത്തിനായി നിങ്ങള്‍ ഒരു ഓംലെറ്റാണ് കഴിക്കുന്നതെങ്കില്‍ ഇതിലേക്ക് നിങ്ങള്‍ക്ക് പച്ച മുളക് ചെറുതായി അരിഞ്ഞ് ചേര്‍ക്കാം. അതുപോലെ തന്നെ പലതരം കറികള്‍ തയ്യാറാക്കുന്ന സമയങ്ങളില്‍ ഒന്നോ രണ്ടോ പച്ചമുളക് നിങ്ങള്‍ക്ക് ഇതിലേക്ക് ചേര്‍ത്തു കൊടുക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button