ഈസ്റ്റേൺ റെയിൽവേയിൽ അവസരം. വിവിധ വർക്ക്ഷോപ്പ്/ ഡിവിഷനുകളിലുള്ള ഫിറ്റർ, വെൽഡർ, ടർണർ, മെക്ക് (എംവി), മെക്ക് (ഡീസൽ), ബ്ലാക്ക്സ്മിത്ത്, മെഷിനിസ്റ്റ്, കാർപെന്റർ, പെയിന്റർ, ലൈൻമാൻ (ജനറൽ), വയർമാൻ, റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്ക്, ഇലക്ട്രീഷ്യൻ, മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ്, ഇലക്ട്രോണിക്സ് മെക്കാനിക്, വെൽഡർ (ജി ആൻഡ് ഇ), പെയിന്റർ ജനറൽ ട്രേഡുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.
മൊത്തം 50% മാർക്കോടെ പത്താം ക്ലാസ് ജയം/ തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി/ എസ്സിവിടി) എന്നിവയാണ് യോഗ്യത. അതേസമയം വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ഷീറ്റ് മെറ്റൽ വർക്കർ, ലൈൻമാൻ, വയർമാൻ, കാർപെന്റർ, പെയിന്റർ (ജനറൽ) ട്രേഡിൽ എട്ടാം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി/ എസ്സിവിടി) ആണ് യോഗ്യത.2792 ഒഴിവുകളുണ്ട്.
വിജ്ഞാപനത്തിനും ഓൺലൈൻ അപേക്ഷയ്ക്കും സന്ദർശിക്കുക : http://www.rrcer.com/
ഫെബ്രുവരി 14 മുതൽ മാർച്ച് 13 വരെ അപേക്ഷിക്കാം
Post Your Comments