ബെയ്ജിങ്: കൊറോണ ബാധയെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയ ചൈനീസ് ഡോക്ടര്‍ മരണത്തിന് കീഴടങ്ങി. 34കാരനായ ലീ വെന്‍ലിയാങ് ആണ് വൈറസ് ബാധിച്ച് മരിച്ചത്. കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനിലെ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായിരുന്നു ലീ വെന്‍ലിയാങ്. ആളുകളെ ഒരു വൈറസ് ബാധിക്കുന്നതായി ഇദ്ദേഹമാണ് ആദ്യം തിരിച്ചറിഞ്ഞത്. ഇക്കാര്യം ചാറ്റിലൂടെ സുഹൃത്തുക്കളായ ഡോക്ടര്‍മാരുമായി ഡിസംബര്‍ 30ന് മുൻപ് തന്നെ പങ്കുവെച്ചിരുന്നു.
Read also: കൊറോണ വൈറസ്: വിദ്യാർത്ഥികൾക്കുള്ള മാർഗ നിർദേശങ്ങൾ പുറത്തിറക്കി
സാര്‍സ് പോലെയുള്ള രോഗ ലക്ഷണങ്ങളോടെ ഏഴ് രോഗികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും എല്ലാവരും ഒരേ മാര്‍ക്കറ്റില്‍നിന്ന് മൃഗ മാംസം വാങ്ങി ഭക്ഷിച്ചിരുന്നവരാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ ഈ സന്ദേശങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചതോടെ ജനുവരി മൂന്നിന് ചൈനീസ് അധികൃതര്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചു. ഒടുവില്‍ തനിക്ക് തെറ്റുപറ്റിയെന്നും ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്നും വാക്ക് നല്‍കിയതോടെയാണ് അധികൃതര്‍ നടപടികള്‍ അവസാനിപ്പിച്ചത്. എന്നാൽ ഒടുവിൽ ലീ വെന്‍ലിയാങ് വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.
Post Your Comments