മുംബൈ: ചുറ്റിനും ആരുമില്ലാത്ത തക്കം നോക്കി സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന ആളെ തിരിച്ചറിഞ്ഞു. മുംബൈയിലാണ് സംഭവം.റെയില്‍വേ സ്റ്റേഷന് കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമം. യുവതികളുടെ പിന്നാലെ പോയി ചുറ്റിലും ആരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് ചുംബിച്ച് ഓടി മറയുന്നതാണ് ഇയാളുടെ രീതി. ഇത്തരത്തിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ യുവാവിന്റെ ദൃശ്യങ്ങള്‍ മുംബൈയിലെ മാതുംഗ സ്റ്റേഷനില്‍ നിന്നാണ് ലഭിച്ചത്.
Read also: പ്രഷര്‍ കുക്കറില്‍ പാചകം ചെയ്യുമ്പോള്‍ ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ കുക്കര്‍ പൊട്ടിത്തെറിയ്ക്കും
ഇതിനിടെ മോഷണ കേസില്‍ ഇയാള്‍ പിടിയിലാകുകയായിരുന്നു. തുടര്‍ന്ന് ഇയാളെ തിരിച്ചറിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പരാതിയുമായി സമീപിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്.
Post Your Comments