ബെംഗളൂരു: മന്ത്രിസഭാ വികസന നീക്കവുമായി യെദിയൂരപ്പ സർക്കാർ. കർണാടകത്തിൽ ഇന്ന് മന്ത്രിസഭാ വികസനം നടക്കും. പാർട്ടി എംഎൽഎമാരിൽ ആരെയൊക്കെ മന്ത്രിമാരാക്കണം എന്നതിൽ തർക്കം രൂക്ഷമായതിനെത്തുടർന്ന് കേന്ദ്രനേതൃത്വം ഇടപെട്ടിരുന്നു.
13 മന്ത്രിമാരുണ്ടാകും എന്നാണ് യെദിയൂരപ്പ നേരത്തെ അറിയിച്ചിരുന്നത്. ഉപതെരഞ്ഞെടുപ്പ് ജയിച്ച് പത്ത് വിമത എംഎൽഎമാർ മാത്രമാവും സത്യപ്രതിജ്ഞ ചെയ്യുകയെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ വ്യക്തമാക്കി. തുടർന്നാണ് വിമതരെ മാത്രം ഉൾപ്പെടുത്താനുളള തീരുമാനം. ബാക്കിയുളളവരുടെ കാര്യത്തിൽ ദില്ലിയിൽ ചർച്ച നടത്തി പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉപമുഖ്യമന്ത്രിമാരിൽ മാറ്റമുണ്ടാവില്ല. മുതിർന്ന നേതാവ് ഉമേഷ് കട്ടിക്ക് യെദിയൂരപ്പ മന്ത്രിസ്ഥാനം ഉറപ്പുനൽകി. തെരഞ്ഞെടുപ്പിൽ തോറ്റ സി പി യോഗേശ്വറിനെ മന്ത്രിയാക്കുന്നതിനെതിരെ എംഎൽഎമാർ പരസ്യമായി രംഗത്തെത്തിയിരുന്നു.
അതേസമയം, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. അവസാനവട്ട പ്രചാരണ തിരക്കിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. മൂന്ന് പാര്‍ട്ടികളും പ്രചാരണം കൊഴുപ്പിക്കുകയാണ്. ഈ മാസം 8-ാം തീയതിയാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുക.
ബി.ജെ.പിക്കായി കേന്ദ്രമന്ത്രിമാരും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രചാരണ രംഗത്തുണ്ട്. ഷഹീന്‍ ബാഗ്, സീലംപൂര്‍, ജാമിഅ എന്നിവിടങ്ങളിലെ പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്തെ ഭിന്നിപ്പിക്കാനാണ് എന്നാണ് ബിജെപിയുടെ പ്രചാരണം.
Post Your Comments