കാബൂള്‍ : കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനം എന്ന പേരില്‍ ഇന്ത്യയ്‌ക്കെതിരെ കാബൂളില്‍ യോഗം ചേരാനുള്ള പാക്കിസ്ഥാന്റെ നീക്കത്തിന് തിരിച്ചടി നല്‍കി അഫ്ഗാനിസ്ഥാന്‍. അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മില്‍ വളരെ മികച്ച ബന്ധമാണ് ഉള്ളത്. പല സന്ദര്‍ഭങ്ങളിലും അഫ്ഗാന് ഇന്ത്യ അനുകൂല നിലപാട് എടുത്തിട്ടുള്ളതാണ്. കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയതില്‍ പാക്കിസ്ഥാന്‍ വിവിധ രാജ്യങ്ങളെ സമീപിക്കുകയും അന്താരാഷ്ട്ര തലത്തില്‍ വിഷയം ചര്‍ച്ചാ വിഷയം ആക്കാനും ശ്രമം നടത്തിയിരുന്നു.
ഏറ്റവും ഒടുവിലായാണ് അഫ്ഗാനില്‍ കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനം ആചരിക്കാനായി ഒരുങ്ങിയത്. ഇതിനായി അഫാഗിനിലെ പാക്കിസ്ഥാന്‍ എംബസി കാബൂളിലെ ഒരു മുന്തിയ ഹോട്ടലും ബുക്ക് ചെയ്തിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി പ്രത്യേക പദവി റദ്ദാക്കിയതോടെ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വദേശ രാജ്യത്തുവെച്ച് പരിപാടി സംഘടിപ്പിച്ച് അന്താരാഷ്ട്ര ശ്രദ്ധനേടാമെന്നാണ് പാക്കിസ്ഥാന്‍ കണക്കു കൂട്ടിയത്.
പരിപാടി സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ലഭിച്ചതോടെ അഫ്ഗാന്‍ സര്‍ക്കാര്‍ പരിപാടി റദ്ദാക്കാന്‍ പാക് എംബസ്സിയോട് ആവശ്യപ്പെടുകയായിരുന്നു.ഇതോടെ കാശ്മീര്‍ ഐക്യദാര്‍ഢ്യ ദിനാചരണം ഒഴിവാക്കിയതായി പാക് എംബസി അറിയിച്ചതായും സ്വകാര്യ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അഫ്ഗാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ അധികൃതരോട് ചടങ്ങിനായി സൗകര്യമൊരുക്കി നല്‍കരുതെന്ന് മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്.അതേസമയം കശ്മീരിലെ ജനതയ്ക്കുവേണ്ടി നിലകൊള്ളുമെന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റ് ആരിഫ് അല്‍വിയും പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും അറിയിച്ചിരുന്നു.
കശ്മീരിനെ സ്വതന്ത്രമാക്കുന്നതിനായി ഇന്ത്യയ്‌ക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്യണമെന്ന് പാക് എംപിമാര്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ കശ്മീര്‍ താഴ്‌വരയില്‍ കലാപത്തിന് ആഹ്വാനം നല്‍കുന്ന വീഡിയോകള്‍ പ്രചരിപ്പിക്കുന്നതായും കാണുന്നുണ്ട്.
Post Your Comments