ചെന്നൈ: തമിഴ് സിനിമാ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി നടന്‍ വിജയയിയുടെ വസതിയില്‍ ആദായനികുതി വകുപ്പ് പരിശോധന തുടരുന്നു. കൂടല്ലൂര്‍ ജില്ലയിലെ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്റെ സ്ഥലത്ത് മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥരെത്തി നോട്ടിസ് നല്‍കിയത്. വിജയ്‌യുടെ ചെന്നൈയിലെ വസതികളിലും പരിശോധന നടന്നു.തമിഴ്‌നാട്ടില്‍ 38 സ്ഥലങ്ങളില്‍ ആരംഭിച്ച തിരച്ചില്‍ രാത്രിയിലും തുടര്‍ന്നു.
സിനിമാ നിര്‍മാണത്തിനു ഫണ്ട് നല്‍കുന്ന അന്‍പു ചെഴിയന്റെ മധുരയിലെ ഓഫിസിലും പരിശോധന നടന്നു. ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി തുക തിരിച്ചുവാങ്ങുന്നുവെന്ന ആരോപണം നേരിടുന്ന ഒരു പണമിടപാടുകാരനില്‍ നിന്ന് 25 കോടിയുടെ കണക്കില്‍പെടാത്ത പണം പിടിച്ചെടുത്തെന്ന് ആദായനികുതി വൃത്തങ്ങള്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നികുതിവെട്ടിപ്പ് സൂചിപ്പിക്കുന്ന നിരവധി രേഖകളും പിടിച്ചെടുത്തതായാണു വിവരം.സാലിഗ്രാമത്തും നീലാങ്കരയിലുമുള്ള വീടുകളിലാണു തിരച്ചില്‍ നടന്നത്.
വിജയിന്റെ കസ്റ്റഡി, ചെന്നൈയിലെത്തിച്ചു തെളിവെടുപ്പ് നടത്തി ; രാത്രി വൈകിയും പരിശോധനകള്‍
വിജയ് നായകനായി അടുത്തിടെ പുറത്തു വന്ന ബിഗില്‍ സിനിമയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണു ചോദ്യം ചെയ്യലും പരിശോധനയും എന്നാണു സൂചന.എ.ജി.എസ്. സിനിമാസ് നികുതി വെട്ടിപ്പ് നടത്തിയയെന്ന പരാതിയിലാണു ആദായ നികുതി വകുപ്പിന്റെ അന്വേഷണം. എ.ജി.എസ് . സിനിമാസ് നിര്‍മിച്ചു വിജയ് നായകനായി അടുത്തിടെ പുറത്തുവന്ന “ബിഗില്‍” സിനിമയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണു ചോദ്യം ചെയ്യലും പരിശോധനയും.
ബിഗിലിന്റെ നിര്‍മാതാക്കളായ എ.ജി.എസ്. ഗ്രൂപ്പിന്റെ 20 ഇടങ്ങളില്‍ ഇന്നലെ രാവിലെ മുതല്‍ പരിശോധന നടത്തിയിരുന്നു. പിന്നാലെയാണു സൂപ്പര്‍ താരത്തെയും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. സിനിമാ നിര്‍മാണത്തിനു പണം നല്‍കുന്ന അന്‍പു ചെഴിയന്റെ മധുരയിലെ ഓഫിസിലും പരിശോധനയുണ്ടായിരുന്നു.
Post Your Comments