ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പില്‍ വോട്ട് തേടിയിറങ്ങിയ സ്ഥാനാര്‍ത്ഥിയോട് വിവാഹാഭ്യര്‍ത്ഥനയുമായി യുവതികള്‍. ആം ആദ്മി സ്ഥാനാര്‍ഥി രാഘവ് ചദ്ധയ്ക്കാണ് വിവാഹാലോചനകളുടെ പ്രളയം. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ രാഘവിനെ ഫോളോ ചെയ്യുന്ന യുവതികളാണ് വിവാഹാഭ്യര്‍ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്. രാഘവിന്റെ സോഷ്യല്‍ മീഡിയ മാനേജരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അടുത്തിടെ ഒരു യുവതി ട്വിറ്ററില്‍ രാഘവിനെ ടാഗ് ചെയ്തുകൊണ്ട് തന്നെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ചിരുന്നു.ഇന്ത്യയുടെ സമ്പദ്ഘടന നല്ലരീതിയില്‍ അല്ലെന്നും അതിനാല്‍ വിവാഹം കഴിക്കാന്‍ അനുയോജ്യമായ സമയമല്ല ഇതെന്നുമായിരുന്നു വിവാഹാഭ്യര്‍ഥനക്ക് രാഘവ് നല്‍കിയ മറുപടി. ഒരു സ്‌കൂളില്‍ മീറ്റിങ്ങിനെത്തിയ രാഘവിനോട് സ്‌കൂളിലെ അധ്യാപിക തനിക്കൊരു മകളുണ്ടെങ്കില്‍ വിവാഹം ചെയ്തുതരുമായിരുന്നുവെന്ന് പറഞ്ഞതായും വാര്‍ത്തകളുണ്ട്. ചൊവ്വാഴ്ച വിവാഹാലോചനകള്‍ വരുന്നതിനെ കുറിച്ചുള്ള ഒരു വാര്‍ത്ത രാഘവിന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ദയവുചെയ്ത് വിവാഹം കഴിക്കരുത്. അതെന്റെ ഹൃദയം തകര്‍ക്കുമെന്നായിരുന്നു ആ പോസ്റ്റിന് ഒരു യുവതി എഴുതിയ കമന്റ്.
https://www.instagram.com/p/B8ITDF_JB_h/?utm_source=ig_web_copy_link
Post Your Comments