Latest NewsNewsIndia

മൂന്ന് വയസുള്ള മകനെ കൊണ്ട് മദ്യം കുടിപ്പിച്ച സംഭവം : ഗുണ്ടാത്തലവന്‍ ഒളിവില്‍ : ഒറ്റവലിയ്ക്ക് മദ്യം കുടിച്ചുതീര്‍ക്കണമെന്ന് ആവശ്യം

ബംഗളൂരു: മൂന്ന് വയസുള്ള മകനെ കൊണ്ട് മദ്യം കുടിപ്പിച്ച സംഭവം , ഗുണ്ടാത്തലവന്‍ ഒളിവില്‍ ,ഒറ്റവലിയ്ക്ക് മദ്യം കുടിച്ചുതീര്‍ക്കണമെന്ന് ആവശ്യം.
മൂന്ന് വയസ്സ് പ്രായമുള്ള കുഞ്ഞിനാണ്് കുമരേശന്‍ എന്ന ഗുണ്ടാതലവന്‍ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചത്. മകന് മദ്യം കൊടുക്കുന്ന വീഡിയോ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചതോടെ ഇയാള്‍ ഒളിവില്‍ പോയി.

ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയാണ് കുമരേശ് ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. ഒരു ഗ്ലാസില്‍ മദ്യം നിറച്ച് മകന് കുടിക്കാന്‍ കൊടുക്കുകയായിരുന്നു. ഇതില്‍നിന്ന് ഒരു കവിള്‍ ബാലന് കുടിക്കുകയും ചെയ്തു. പിന്നാലെ മകന് അല്പം ഭക്ഷണം നല്കിയ ശേഷം വീണ്ടും മദ്യം കുടിക്കാന്‍ ആവശ്യപ്പെട്ടു. ഒറ്റവലിക്ക് കുടിച്ചുതീര്‍ക്കണമെന്ന് ഇയാള്‍ കുട്ടിയോട് പറയുന്നതും വീഡിയോയിലുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലാണ് ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. പിന്നാലെ കുമരേശിന്റെ ഭാര്യ വനിതാ-ശിശുക്ഷേമ സമിതിയെ ബന്ധപ്പെടുകയും കുട്ടിയെ കുമരേശിന്റെ വീട്ടില്‍നിന്ന് രക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ കുറേനാളുകളായി കുമരേശും ഭാര്യയും വേര്‍പിരിഞ്ഞാണ് താമസം. തന്നോടൊപ്പമുണ്ടായിരുന്ന മകനെ കുമരേശ് കഴിഞ്ഞദിവസം തട്ടിക്കൊണ്ടുപോയെന്നാണ് ഭാര്യയുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button