മുംബൈ : വ്യാപാര ആഴ്ചയിലെ മൂന്നാം ദിനവും ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു, സെൻസെക്‌സ് 353.28 പോയിന്റ് ഉയർന്ന് 41142.66ലും നിഫ്റ്റി 113.10 പോയിന്റ് ഉയര്‍ന്ന് 12092.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
റിലയന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ബിപിസിഎല്‍, ഹിന്‍ഡാല്‍കോ, വേദാന്ത, ഭാരതി എയര്‍ടെല്‍, ടിസിഎസ്, ഗെയില്‍ തുടങ്ങിയ ഓഹരികൾ നേട്ടത്തിലും സീ എന്റര്‍ടെയന്‍മെന്റ്, ഹീറോ മോട്ടോര്‍കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, പവര്‍ഗ്രിഡ് കോര്‍പ്, മാരുതി സുസുകി, കോള്‍ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഫോസിസ്, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിച്ചത്.
അതേസമയം വ്യാഴാഴ്ചത്തെ ആര്‍ബിഐയുടെ പണവായ്പാനയ പ്രഖ്യാപനത്തെയാണ് ഇപ്പോൾ വിപണി കാത്തിരിക്കുന്നത്. പണപ്പെരുപ്പം കൂടിയ നിരക്കില്‍ തുടരുന്നതിനാല്‍ തല്‍ക്കാലം നിരക്ക് കുറയ്ക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന.
Post Your Comments