പ്രീപെയ്ഡ് മൊബൈൽ എളുപ്പമാക്കാൻ പുതിയ സംവിധാനവുമായി ഗൂഗിൾ. സെര്‍ച്ചിലൂടെ തന്നെ മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാനുള്ള സൗകര്യമാണ് ലഭ്യമാക്കിയിരിക്കുന്നത്. എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ, ജിയോ, ബിഎസ്എന്‍എല്‍ കണക്ഷനുകളുള്ള ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ സെര്‍ച്ചിൽ ഈ ഫീച്ചർ ലഭ്യമാകും.
Also read : യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…. ട്രെയിനുകള്‍ റദ്ദാക്കി
ഫോണില്‍ ഗൂഗിള്‍ ഓപ്പണ്‍ ചെയ്ത് ‘ പ്രീപെയ്ഡ് മൊബൈല്‍ റീച്ചാര്‍ജ്’ എന്ന് സെര്‍ച്ച് ചെയ്യുമ്പോൾ ലഭിക്കുന്ന ഫോമിൽ മൊബൈല്‍ നമ്പര്‍, ഓപ്പറേറ്റര്‍, സര്‍ക്കിള്‍ എന്നീ വിവരങ്ങള്‍ നല്‍കി ബ്രൗസ് പ്ലാന്‍’ ക്ലിക്ക് ചെയ്താല്‍ ഉപയോക്താക്കള്‍ക്ക് പ്ലാനുകള്‍ കാണാന്‍ സാധിക്കും. ഇതിൽ ആവശ്യമുള്ള പ്ലാന്‍ തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ മൊബിക്വിക്, പേ ടീഎം, ഗൂഗിള്‍ പേ പോലുള്ള വിവിധ റീച്ചാര്‍ജ് സേവന ദാതാക്കള്‍ നല്‍കുന്ന ഓഫറുകളുടെ പട്ടിക ലഭ്യമാകും, ഇതില്‍ നിന്നും ഇഷ്ടമുള്ള സേവനം തിരഞ്ഞെടുത്ത് പ്രസ്തുത ആപ്പില്‍ നിന്നും റീച്ചാര്‍ജ് ചെയ്യാൻ സാധിക്കുന്നതാണ്.
റീച്ചാര്‍ജ് കൂടുതല്‍ സൗകര്യ പ്രദമാക്കുവാനാണ് ഈ സംവിധാനത്തിലൂടെ ഗൂഗിൾ ലക്ഷ്യമിടുന്നത്. വിവിധ റീച്ചാര്‍ജ് നിരക്കുകള്‍ കണ്ടെത്താനും, താരതമ്യം ചെയ്യാനും റീച്ചാര്‍ജ് ചെയ്യാനും ഇതിലൂടെ സാധിക്കും.
Post Your Comments