KeralaLatest NewsNews

പൗരത്വ നിയമഭേദഗതിയുടെ മറവില്‍ കലാപത്തിന് ആഹ്വാനം : പിടിയിലായിരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരനായ പോപ്പുലര്‍ ഫ്രണ്ട് വൈസ് ചെയര്‍മാന്‍ : നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയുടെ മറവില്‍ കലാപത്തിന് ആഹ്വാനം, പിടിയിലായിരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരനായ പോപ്പുലര്‍ ഫ്രണ്ട് വൈസ് ചെയര്‍മാനാണെന്ന് പൊലീസ്. പൗരത്വ വിഷയത്തില്‍ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പോപ്പുലര്‍ ഫ്രണ്ട് വൈസ് ചെയര്‍മാന്‍ അബ്ദുള്‍ സലാമിനെ കുറിച്ചാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. കെഎസ്ഇബി ഒഡിറ്റ് ഓഫീസിലെ മുതിര്‍ന്ന ഉദ്യാഗസ്ഥനാണ് അബുദുള്‍ സലാം. കലാപത്തിന് പണം സ്വരൂപിച്ച കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
അബുദുള്‍ സലാമിന് നോട്ടിസ് അയച്ചിരുന്നു. എന്നാല്‍ താന്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്ന് ചൂണ്ടിക്കാട്ടിയ അബുദുള്‍ സലാം ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല.

ഭീകര സ്വഭാവമുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ വൈസ് ചെയര്‍മാനായ അബ്ദുള്‍ സലാം മഞ്ചേരി കെഎസ്ഇബിയിലെ റീജിയണല്‍ ഓഡിറ്റ് ഓഫീസില്‍ സീനിയര്‍ അസിസ്റ്റന്റാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ കലാപത്തിനായി 15 ബാങ്ക് അക്കൗണ്ടിലൂടെ അനധികൃത സാമ്ബത്തിക ഇടപാട് നടത്തിയ സംഭവത്തില്‍ അബ്ദുള്‍ സലാമിനോട് ഹാജരാകാന്‍ കഴിഞ്ഞ മാസം അവസാനം ഇഡി ആവശ്യപ്പെട്ടിരുന്നു.

ഇന്ന് ഹാജരാകാനാണ് ഇഡി നോട്ടീസയച്ചത്. എന്നാല്‍ താന്‍ കേരളത്തിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും ഹാജരാകാനുള്ള സമയം രണ്ടാഴ്ച നീട്ടണമെന്നുമാണ് അബ്ദുള്‍ സലാം നല്‍കിയ മറുപടിയില്‍ പറയുന്നത്. അബ്ദുള്‍ സലാമിനെക്കൂടാതെ പോപ്പുലര്‍ ഫ്രണ്ടിന്റെ ചെയര്‍മാന്‍ അബൂബക്കര്‍, ജനറല്‍ സെക്രട്ടറി മുഹമ്മദലി ജിന്ന എന്നിവരോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവരും ഹാജരായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button