
വരന്‍ താലികെട്ടാന്‍ ഒരുങ്ങുമ്പോൾ അലമുറയിട്ട് കരയുന്ന വധുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീഡിയോക്കു പന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ദമ്പതികളുടെ സുഹൃത്തുക്കൾ. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന സംഭവമാണ് ഇപ്പോൾ ചർച്ചയായത്. പത്തനംതിട്ട ജില്ലയിലെ പന്തളത്തായിരുന്നു വിവാഹം നടന്നത്. നേരത്തെ നിശ്ചയിച്ച് ഉറപ്പിച്ചതായിരുന്നു വിവാഹം. ഇതിനിടെ പെണ്‍കുട്ടിയുടെ അമ്മാവന്‍ ആക്‌സ്മികമായി മരണപ്പെട്ടു. മരണം ആ കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നു. അതുകൊണ്ടാണ് കല്യാണദിവസം വധു വേദിയില്‍ വെച്ച് അലമുറയിട്ട് കരഞ്ഞത്. മാമാ.. മാമാ എന്നു വിളിച്ചുകൊണ്ടായിരുന്നു പെണ്‍കുട്ടി കരഞ്ഞതെന്നും വീഡിയോ ദൃശ്യങ്ങളില്‍ കാണാനാകും.
Read also: ആരോഗ്യത്തില്‍ ഏറെ മുമ്പന്‍ പര്‍പ്പിള്‍ കാബേജ്
പത്ത് മിനിറ്റ് കഴിഞ്ഞ് ഇവര്‍ തമ്മിലുള്ള ഭംഗിയായി നടക്കുകയും ചെയ്തു. സന്തോഷത്തെ കുടുംബ ജീവിതം നയിക്കുകയാണ് ഇരുവരുമിപ്പോൾ. അമ്മാവന്റെ മരണം ഉണ്ടാക്കിയ ഷോക്കില്‍ നിന്നും പെണ്‍കുട്ടി പൂര്‍ണമായും മുക്തയായിട്ടുണ്ട്.ജീവിതം സന്തോഷകരമായി മുന്നോട്ടു പോകുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ കാരണം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് ദമ്പതികള്‍. വീഡിയോ തെറ്റായ രീതിയില്‍ പ്രചരിപ്പിച്ച ആളിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.
Post Your Comments