തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ പിടിവാശി അവസാനിപ്പിക്കണമെന്നും ലോക കേരളസഭയുമായി പ്രതിപക്ഷം സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരളസഭ ധൂര്‍ത്തല്ലെന്നും പ്രവാസികളെല്ലാവരും പ്രാഞ്ചിയേട്ടന്‍മാരാണെന്ന് കരുതുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാം ലോക കേരള സഭയില്‍ 216 ശുപാര്‍ശകള്‍ വന്നു. 4587 കോടി രൂപ ഇതുവരെ കിഫ്ബി വഴി ചിലവഴിച്ചതായും പദ്ധതികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണത്തിന്റെയും , ധൂര്‍ത്ത് ഉള്‍പ്പെടെയുള്ള ആക്ഷേപങ്ങളുടേയും പശ്ചാത്തലത്തിലായിരുന്നു ഇത്തവണത്തെ ലോക കേരള സഭയുടെ രണ്ടാം സമ്മേളനം തുടങ്ങിയത്. ലോക കേരള സഭ ഭൂലോക തട്ടിപ്പാണെന്ന് ആരോപിച്ച് കേന്ദ്ര സഹമന്ത്രി വിമുരളീധരന്‍ പരിപാടി ബഹിഷ്‌ക്കരിച്ചിരുന്നു. അതേസമയം പ്രളയ പുനരധിവാസത്തിനുള്ള ലോക് ബാങ്ക് വായ്പ വക മാറ്റിയാണ് കേരള സഭ നടത്തുന്നതെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ ആരോപണം.
Post Your Comments