Latest NewsNewsInternational

കൊറോണ വൈറസ്; വീട്ടിലിരിപ്പ് മുതലെടുത്ത് ഓണ്‍ലൈന്‍ ഗെയിം ഡെവലപ്പിങ് കമ്പനികള്‍

ചൈന: കൊറോണ വൈറസ് ഭീതിയില്‍ ജനങ്ങളുടെ വീട്ടിലിരിപ്പ് മുതലെടുത്ത് ഓണ്‍ലൈന്‍ ഗെയിം ഡെവലപ്പിങ് കമ്പനികള്‍. ഗെയിം ഡെവലപ്പിങ് കമ്പനികളും ഓണ്‍ലൈന്‍ വാണിജ്യ സ്ഥാപനങ്ങളുമാണ് കൊറോണ നേട്ടം കൊയ്യാന്‍ ഇറങ്ങിതിരിച്ചിരിക്കുന്നത്.ചൈനയില്‍ വൈറസ് പടരുന്ന സാഹചര്യത്തില്‍ വൈറസ് പേടിയില്‍ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പോലും പേടിക്കുന്ന സ്ഥിതിയിലാണുള്ളത്.

ബോറടി മാറ്റാന്‍ വീഡിയോ ഗെയിമുകളും, ഷോര്‍ട്ട് വീഡിയോ ഷെയറിങ് ആപ്ലിക്കേഷനുകളിലും ഓണ്‍ലൈന്‍ വാണിജ്യ വെബ്സൈറ്റുകളിലും സമയം ചിലവഴിക്കുകയാണ് ജനങ്ങള്‍.ചൈനീസ് ഗെയിം ഡെവലപ്പിങ് കമ്പനികളായ ടെന്‍സെന്റ്, ഔര്‍പാം, വീഡിയോ ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാരായ ബിലിബി, ബൈറ്റ്ഡാന്‍സ് തുടങ്ങിയ കമ്പനികളുടെ ഓഹരിമൂല്യം കഴിഞ്ഞ മൂന്നാഴ്ചക്കിടെ വര്‍ധിച്ചിരുന്നു. അതായത് കൊറോണക്കാലം ഈ കമ്പനികള്‍ക്ക് നേട്ടമായിരുന്നു.

ഓണ്‍ലൈന്‍ വാണിജ്യ വെബ്സൈറ്റായ ആലിബാബയും ഇക്കാലയളവില്‍ വലിയ നേട്ടമാണുണ്ടാക്കി. ചൈനയില്‍ വീട്ടിലിരിക്കുന്ന ഭൂരിഭാഗം പേരും ഓണ്‍ലൈനിലാണ്. ഇക്കാര്യം തിരിച്ചറിഞ്ഞുകൊണ്ട്് മുന്‍നിര വാഹന നിര്‍മാതാക്കളും മറ്റ് വ്യവസായ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ വഴിയുള്ള പരസ്യ പ്രചാരണങ്ങളും ശക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button