മുക്കം: കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് അംഗം അരുണ്‍കുമാറിന് മാനഹാനിയുണ്ടാക്കുന്ന രീതിയില്‍ ജാതി അധിക്ഷേപം നടത്തിയ നടപടി പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി. അരുണ്‍കുമാറിനെതിരെ ജാതിയതിക്ഷേപം നടത്തിയ മെമ്പര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം.
ജാതിയധിക്ഷേപം നടന്നതറിഞ്ഞിട്ടും ഇടതുപക്ഷമുന്നണിയിലെ മെമ്പര്മാരുള്പ്പടെയുള്ളവര് സ്വീകരിക്കുന്ന വിവേചനപരമായ സമീപനം കേരളമാര്‍ജ്ജിച്ച നവോത്ഥാനമൂല്യങ്ങള്ക്കെതിരാണെന്നും പാര്ട്ടിനിലനില്ക്കുന്ന സവര്ണ്ണബോധ്യത്തെയാണിത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അസ്ലം ചെറുവാടിയുടെ നേതൃത്വത്തിലുള്ള സംഘം അരുണ്‍കുമാറിനെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചു.
വെല്‍ഫെയര്‍പാര്‍ട്ടി തിരുവമ്പാടി മണ്ഡലം ഉപാധ്യക്ഷന്‍ ശംസുദ്ദീന്‍ ആനയാംകുന്ന്, മീഡിയ സെക്രട്ടറി സാലിം ജീറോഡ്, അബ്ദു ചാലില്‍ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
Post Your Comments