മധ്യപ്രദേശ്: പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് മധ്യപ്രദേശിലെ ബി.ജെ.പി നേതാവ് രംഗത്ത്. നേരത്തെ സി.എ.എയ്‌ക്കെതിരെ മറ്റൊരു മധ്യപ്രദേശ് ബി.ജെ.പി നേതാവ് രംഗത്ത് വന്നിരുന്നു. മുസ്ലിംകളെ മാത്രമല്ല പട്ടികജാതി, പട്ടികവര്‍ഗ, ഒ.ബി.സിയില്‍ ഉള്ളവരെ പോലും പൗരത്വ നിയമം ബാധിക്കുമെന്നാണ് ബി.ജെ.പി നേതാവ് അജിത് ബൊറാസി പറയുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബി.ജെ.പി നേതാവിന്റെ പ്രതികരണം.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വരെ സി.എ.എയെ പിന്തുണച്ചിരുന്നു വ്യക്തിയാണ് അജിത്. എന്നാല്‍ എന്‍.ആര്‍.സിയും സി.എ.എയും മുസ്ലിംകളെ മാത്രമല്ല, എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളെയും ബാധിക്കും. നിയമം ഒരിക്കല്‍ കൂടി വായിക്കുക, അപ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും. തെറ്റുകളുടെ പിന്നാലെ മാത്രം പോകുന്ന ഒരാളല്ല ഞാന്‍.”അജിത് പറഞ്ഞു.
അജിതിന്റെ ഇപ്പോഴത്തെ മനംമാറ്റത്തേക്കുറിച്ചുള്ള ചോദിച്ചപ്പോള്‍ അദ്ദേഹം അഭിപ്രായം പറയാന്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്ജൈന്‍ ജില്ലയിലെ അലോട്ടില്‍ നിന്ന് അജിത് മത്സരിച്ചിരുന്നു
Post Your Comments