ന്യൂഡല്‍ഹി: അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ‘ഭാവിയിലേക്കുള്ള ഏറ്റവും മികച്ച ഗതാഗത സംവിധാനങ്ങള്‍ ഒരുക്കുന്ന ‘ഡ്രൈവ് ബൈ പര്‍പ്പസ്’ എന്ന ലക്ഷ്യവുമായി പതിനഞ്ചാമത് ഓട്ടോ എക്‌സ്‌പോയില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഇതിന്റെ ‘ഭാഗമായി കണ്‍സെപ്റ്റ് വാഹനങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍, യാത്രാ വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ തുടങ്ങിയ 18 വിപുലമായ വാഹന നിരയാണ് ഓട്ടോ എക്‌സ്‌പോയില്‍ മഹീന്ദ്ര അവതരിപ്പിക്കുന്നത്. ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ നാളെ എന്നതാണ് മഹീന്ദ്രയുടെ വാഗ്ദാനം
ഇലക്ട്രിക് വാഹന രംഗത്തെ അഗ്രഗണ്യര്‍ എന്ന നിലയ്ക്ക് ഇലക്ട്രിക് വാഹനങ്ങളുടെ വിപുലമായ നിരയാണ് ഓട്ടോ എക്‌സ്‌പോയില്‍ മഹീന്ദ്ര അവതരിപ്പിച്ചിരിക്കുന്നത്. വൃത്തിയുള്ള തും ഹരിതാഭ‘ നിറഞ്ഞതുമായ നാളെ എന്നുള്ളതാണ് മഹീന്ദ്ര ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നത്
4 ഇലക്ട്രിക് വാഹനങ്ങളാണ് ഓട്ടോ എക്‌സ്‌പോയില്‍ മഹീന്ദ്ര അവതരിപ്പിച്ചിരിക്കുന്നത്. മികച്ച യാത്രാനുഭവം നല്‍കുന്ന ഫണ്‍സ്റ്റര്‍, നഗര മേഖലയിലെ മികച്ച യാത്രയ്ക്കായി ആറ്റം, ജനകീയ കോംപാക്ട് എസ്‌യുവിയായ ഇ-എക്‌സ്‌യുവി300 ഇലക്ട്രിക് മോഡല്‍, സാധാരണക്കാര്‍ക്കും താങ്ങാവുന്ന വാഹനമായ ഇ-കെയുവി100 എന്നീ വാഹനങ്ങളാണ് മഹീന്ദ്ര ഓട്ടോ എക്‌സ്‌പോയില്‍ അണിനിരത്തിയിരിക്കുന്നത്.
ലിഥിയം-അയണ്‍ ബാറ്ററി ഇലക്ട്രിക്കല്‍ ത്രീവീലര്‍ ആയ ട്രിയോയുടെ രണ്ട് പതിപ്പുകളും മഹീന്ദ്ര പുറത്തിറക്കിയിട്ടുണ്ട്.
ഇലക്ട്രിക് വാഹന നിര്‍മ്മാണത്തിലൂടെ പരിസ്ഥിതിക്ക് ഗുണകരമായ ബിസിനസ് യൂണിറ്റുകള്‍ മാത്രമല്ല തങ്ങള്‍ ലക്ഷ്യമിടുന്നത്. മലിനീകരണം സൃഷ്ടിക്കാത്ത എഞ്ചിനുകള്‍ ഉത്പാദിപ്പിക്കുക വഴി ബിഎസ് 6 മാനദണ്ഡങ്ങള്‍ പാലിക്കാനും തങ്ങള്‍ ശ്രമിക്കുന്നു. ഏറ്റവും മികച്ച വാഹനങ്ങള്‍ പുറത്തിറക്കി ‘മേക്ക് ഇന്‍ ഇന്ത്യ’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ കൂടിയാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന്,’മഹീന്ദ്ര മഹീന്ദ്ര മാനേജിങ് ഡയറക്ടര്‍ ഡോക്ടര്‍ പവന്‍ ഗോയങ്ക പറഞ്ഞു.
Post Your Comments