ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . അയോദ്ധ്യയില്‍ രാമ ക്ഷേത്ര നിര്‍മ്മാണത്തിനായി ട്രസ്റ്റിന് രൂപം നല്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റില്‍ 15 ട്രിസ്റ്റിമാരുണ്ടാകും. അതില്‍ ഒരാള്‍ ദളിത സമൂഹത്തില്‍ ഉള്പ്പെട്ടയാളായിരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
Read Also : അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ട്രസ്റ്റ് രൂപീകരിച്ചു
ദശലക്ഷക്കണക്കിന് വിശ്വാസികളുടെ കാത്തിരിപ്പ് ഉടന്‍ അവസാനിക്കുമെന്നും, ശ്രീരാമന്റെ ജന്മസ്ഥലത്ത് ഉയരുന്ന മഹാക്ഷേത്രത്തില്‍ ഉടന്‍ ദര്‍ശനം നടത്താന്‍ വിശ്വാസികള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്ര നിര്‍മ്മാണത്തിനായി ട്രസ്റ്റ് രൂപീകരിക്കുക എന്ന ചരിത്രപരമായ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു. ഭാരതത്തിന് ഇന്ന് അഭിമാനത്തിന്റേയും സന്തോഷത്തിന്റേയും ദിവസമാണ്. നരേന്ദ്രമോഡിയുടെ പ്രതിബദ്ധതയ്ക്ക് അദ്ദേഹത്തെ അഭിനന്ദിക്കുന്നു. അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.
Post Your Comments