KeralaLatest NewsNews

യുഎപിഎ കേസില്‍ മുഖ്യമന്ത്രിക്ക് പിടിവാശി ; നിയമസഭയില്‍ സംസാരിക്കുന്നത് മോദിയോ പിണറായിയോ എന്ന് സംശയമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പന്തീരാങ്കാവ് യുഎപിഎ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പിടിവാശിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്താണ് അലനും താഹയും ചെയ്ത കുറ്റം എന്നു ആരും പറയുന്നില്ലെന്നും പന്തീരാങ്കാവ് കേസ് സംസ്ഥാനത്തിന് തിരിച്ചു തരണമെന്ന് ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം അമിത് ഷായുടെ കാലു പിടിക്കണമെന്നാണോ പ്രതിപക്ഷം പറയുന്നത് എന്ന് പിണറായി വിജയന്റെ ചോദിച്ചു. എന്നാല്‍ ഗവര്‍ണറുടെ കാലു പിടുക്കുന്നതിനെക്കാള്‍ നല്ലതാണ് അമിത് ഷായെ കാണുന്നതെന്നും ദില്ലിയില്‍ പോയപ്പോള്‍ പിണറായി വിജയന്‍ അമിത് ഷാക്ക് പൂച്ചെണ്ട് കൊടുത്തില്ലേ എന്നും രമേശ് ചെന്നിത്തല തിരിച്ചടിച്ചു. നിയമസഭയില്‍ സംസാരിക്കുന്നത് മോദിയോ പിണറായിയോ എന്ന് പോലും സംശയം തോന്നുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം സ്പീക്കര്‍ യുവാക്കളുടെ വീട് സന്ദര്‍ശിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button