Latest NewsSaudi ArabiaNewsGulf

ഇന്ത്യയിലേക്കുൾപ്പെടെ 700 സര്‍വീസുകള്‍ റദ്ദാക്കി ഗൾഫ് വിമാനകമ്പനി

മസ്‌ക്കറ്റ് : ഇന്ത്യയിലേക്കുൾപ്പെടെ 700 സര്‍വീസുകള്‍ റദ്ദാക്കി ഒമാൻ എയർ. ഒമാൻ സിവിൽ ഏവിയേഷൻ പബ്ലിക് അതോറിറ്റിയുടെ നിർദേശപ്രകാരം ഫെബ്രുവരി 29 വരെയുള്ള 700 ലധികം സർവിസുകൾ ആണ് റദ്ദാക്കുന്നതെന്നും യാത്രക്കാർക്ക് ബദൽ സംവിധാനങ്ങൾ ക്രമീകരിച്ചു കഴിഞ്ഞുവെന്ന് ഒമാൻ എയർ അധികൃതർ അറിയിച്ചു.

ഡൽഹി,മുംബൈ , കൊളോമ്പോ, ജയ്‌പൂർ , മസ്കറ്റിൽ നിന്നും മനാമ , മദീന, സലാല, ഏതെൻസ് എന്നിവ ഉൾപ്പെടെ ഇരുപതോളം റൂട്ടുകളിലേക്കുള്ള സർവിസുകളാണ് ഒമാൻ എയർ റദ്ദാക്കുന്നത്. ഫെബ്രുവരി 29 വരെയുള്ള കാലയളവിൽ ഒമാൻ എയറിൽ ടിക്കറ്റു മുൻകൂട്ടി വാങ്ങിയ യാത്രക്കാർക്ക് ഇതര മാർഗം ക്രമീകരിച്ചു കഴിഞ്ഞു. ഇതിനായി ഒമാൻ എയർ വിമാന കമ്പനിയുടെ കോൾ സെന്‍ററുമായി ബന്ധപെടണമെന്നു അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Also read : ഒരു വയസുകാരന് സമ്മാനമായി ലഭിച്ചത് ഒരു മില്ല്യൺ യുഎസ് ഡോളർ!

2019 മാർച്ച പത്തിന് എതോപ്യയിൽ ബോയിങ് 737 മാക്സ് എട്ട് വിമാനം തകർന്ന് വീണ് 157 പേർ മരണപ്പെട്ടതിന് ശേഷം സുരക്ഷാ കാരണങ്ങളാലാണ് ഒമാൻ ദേശീയ വിമാന കമ്പനി ആയ ഒമാൻ എയർ സർവീസുകൾ റദ്ദാക്കി ബദൽ സംവിധാനങ്ങൾ ഒരുക്കുന്നത്. മാക്സ് എട്ട് നിരയിലെ അഞ്ച് വിമാനങ്ങളാണ് ഒമാൻ എയറിന് ഉണ്ടായിരുന്നത്. വിവിധ രാജ്യങ്ങളിലായി ഏകദേശം 400 ഓളം ബോയിങ് 737 മാക്സ് എട്ട് വിമാനങ്ങൾ സർവീസുകളിൽ നിന്നും പിൻവലിച്ചെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button