റിയാദ് : സൗദിയിൽ കവര്‍ച്ച നടത്തിയ നാലംഗ സംഘം പിടിയിൽ. മക്കയിൽ മൂന്ന് സൗദി പൗരന്മാരും ഒരു ഇന്ത്യക്കാരനുമാണ് പിടിയിലായിരിക്കുന്നത്. ഗോഡൗണുകളിലും കച്ചവട കേന്ദ്രങ്ങളിലും മോഷണം നടത്തിയവരും പൊലീസ് വേഷംകെട്ടി ആളുകളിൽ നിന്ന് പണം തട്ടിയവരുമാണ് പിടിയിലായത്.
ഇവരിൽ നിന്ന് 9,47,000 റിയാലും വാഹനവും മോഷണം നടത്തുന്നതിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്നു മക്ക പൊലീസ് വക്താവ് കേണൽ മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് അൽഗാമിദി അറിയിച്ചു. ജിദ്ദ, ത്വാഇഫ് എന്നിവിടങ്ങളിൽ മൂന്ന് കുറ്റകൃത്യങ്ങൾ ഇവർ നടത്തിയതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. തുടർ നടപടികൾക്കായി ഇവരെ കസ്റ്റഡിയിൽ വെച്ചിരിക്കയാണെന്നും പൊലീസ് വക്താവ് പറഞ്ഞു.
Post Your Comments