കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ ഹൈസ്‌കൂള്‍ അധ്യാപികയെയും സഹോദരിയെയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം മണ്‍റോഡിലൂടെ കെട്ടിവലിച്ചു. അധ്യാപികയുടെ കാല്‍മുട്ടുകള്‍ കൂട്ടിക്കെട്ടിയശേഷം വലിച്ചിഴയ്‌ക്കുകയായിരുന്നു. ഇതുകണ്ടു ബഹളംവച്ച സഹോദരിയെയും തള്ളിയിട്ടശേഷം വലിച്ചിഴച്ചു.സൗത്ത് ദിജ്‌നാപുര്‍ ജില്ലയിലെ ഫത്താനഗര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്‌ചയായിരുന്നു സംഭവം.
സ്‌മൃതികോനാ ദാസ് എന്ന അധ്യാപികയ്‌ക്കും സഹോദരിക്കുമാണ് മര്‍ദനമേറ്റത്. ഇവരെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു.റോഡ് നിര്‍മാണത്തിനായി തങ്ങളുടെ സ്‌ഥലം ബലമായി പിടിച്ചെടുത്തതിനെതിരേ പ്രതിഷേധിച്ചതിനാണു പഞ്ചായത്ത് വൈസ് പ്രസിഡന്റും തൃണമൂല്‍ നേതാവുമായ അമല്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ യുവതികളോടു ക്രൂരത കാട്ടിയത്. 12 അടി റോഡിനായി സ്‌ഥലം വിട്ടുകൊടുത്തിരുന്നെന്നു യുവതികള്‍ പറഞ്ഞു.
എന്നാല്‍, പിന്നീട് പഞ്ചായത്ത് റോഡിന്റെ വീതി 24 അടിയായി കൂട്ടാന്‍ തീരുമാനിക്കുകയും സ്‌ഥലത്തു ബലമായി പണി തുടങ്ങുകയുമായിരുന്നു. ഇതിനെ ചോദ്യം ചെയ്‌തപ്പോഴാണ് ഇവരെ ആക്രമിച്ചത്.ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷന്‍ അമല്‍ സര്‍ക്കാരിനെ തൃണമൂല്‍ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്‌തു. രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തെങ്കിലും അമല്‍ സര്‍ക്കാര്‍ ഒളിവിലാണ്.സഹോദരിമാര്‍ക്കൊപ്പം ഇവരുടെ അമ്മയെയും തള്ളിയിട്ടതായി പരാതിയുണ്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
മെറൂണ്‍ നിറത്തിലുള്ള മാക്‌സി ധരിച്ച സ്ത്രീയുടെ കാല്‍മുട്ടുകള്‍ കയര്‍ ഉപയോഗിച്ച് ഒരാള്‍ കൂട്ടിക്കെട്ടുന്നതും ഒരു സംഘം ആളുകള്‍ ചേര്‍ന്ന് അവരെ വലിച്ചിഴക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. ആക്രമണത്തില്‍ പരിക്കേറ്റ സ്മൃതികോനയെയും സോമ ദാസിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച് സ്മൃതികോന ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി.
WB: A primary school teacher in Gangrampur of South Dinajpur dist was tied with a rope, dragged&beaten up by a group of people, allegedly including a local TMC leader Amal Sarkar,after she protested against their bid to acquire her land forcibly for construction of a road.(02.02) pic.twitter.com/zFOYoYlxMW
— ANI (@ANI) February 2, 2020
Post Your Comments