Latest NewsKeralaNews

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മത തീവ്രവാദികളെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കണം ; ശോഭാ സുരേന്ദ്രന്‍

ശ്രീ പിണറായി വിജയനും ശ്രീ രമേശ് ചെന്നിത്തലയും രണ്ടു വശത്തും നിന്ന് മത തീവ്രവാദികളെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്ന് ശോഭാ സുരേന്ദ്രന്‍. കേരളത്തില്‍ പൗരത്വനിയമ ഭേദഗതിക്കെതിരേ നടക്കുന്ന സമരങ്ങളില്‍ എസ്ഡിപിഐക്കാര്‍ നുഴഞ്ഞു കയറി പ്രശ്‌നമുണ്ടാക്കുന്നു എന്ന മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ വെളിപ്പെടുത്തല്‍ നിസ്സാരമല്ലെന്നും അതു പോലെ തന്നെ ഗൗരവമുള്ളതാണ് നിയമസഭയില്‍ മുഖ്യമന്ത്രി അത് പറഞ്ഞപ്പോള്‍ പ്രതിപക്ഷത്തിന് ഉണ്ടായ നീരസവുമെന്നും ശോഭ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഒരേസമയം, സമരങ്ങളില്‍ എസ്ഡിപിഐ നുഴഞ്ഞുകയറ്റത്തേക്കുറിച്ച് കപട ഉത്കണ്ഠ പ്രകടിപ്പിക്കുകയും അതേ സമയം തന്നെ അവരെ തൊട്ടു തലോടിപ്പോവുക മാത്രമാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും എസ്ഡിപിഐയുടെ യഥാര്‍ത്ഥ അഭ്യുദയകാംക്ഷിയാകാനുള്ള മല്‍സരത്തിന്റെ ഭാഗമായ കളികളാണ് ഭരണപക്ഷവും പ്രതിപക്ഷവും നടത്തുന്നതെന്നും ശോഭാ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ശോഭാ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

കേരളത്തില്‍ പൗരത്വനിയമ ഭേദഗതിക്കെതിരേ നടക്കുന്ന സമരങ്ങളില്‍ എസ്ഡിപിഐക്കാര്‍ നുഴഞ്ഞു കയറി പ്രശ്‌നമുണ്ടാക്കുന്നു എന്ന മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ വെളിപ്പെടുത്തല്‍ നിസ്സാരമല്ല; അതു പോലെ തന്നെ ഗൗരവമുള്ളതാണ് നിയമസഭയില്‍ മുഖ്യമന്ത്രി അത് പറഞ്ഞപ്പോള്‍ പ്രതിപക്ഷത്തിന് ഉണ്ടായ നീരസവും. എസ്ഡിപിഐയെ പറഞ്ഞപ്പോള്‍ നിങ്ങള്‍ക്കെന്തിനാണ് പൊള്ളുന്നത് എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് പല മുനകളുണ്ട് താനും. ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങള്‍ പോലും തത്ക്കാലമൊന്ന് തള്ളിപ്പറയുമ്പോള്‍ നിങ്ങള്‍ക്കെന്താ വിഷമം എന്നാണ് ആ ചോദ്യത്തിന്റെ അര്‍ത്ഥം.

എസ്ഡിപിഐയുടെ യഥാര്‍ത്ഥ അഭ്യുദയകാംക്ഷിയാകാനുള്ള മല്‍സരത്തിന്റെ ഭാഗമായ കളികളാണ് ഭരണപക്ഷവും പ്രതിപക്ഷവും നടത്തുന്നത്.
സമരങ്ങള്‍ അക്രമാസക്തമായാല്‍ പൊലീസിന് നടപടിയെടുക്കേണ്ടി വരും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സി എ എ വിരുദ്ധ സമരങ്ങളില്‍ പങ്കെടുക്കുന്നവരെ പൊലീസ് കേസില്‍ കുടുക്കുന്നു എന്ന പ്രതിപക്ഷത്തിന്റെ പരിഭവമാണ് ഈ രംഗം സൃഷ്ടിച്ചത്. സി എ എ വിരുദ്ധ സമരങ്ങളുടെ പേരില്‍ കേരളത്തിലെ സമുദായ സൗഹാര്‍ദവും ക്രമസമാധാനവും തകര്‍ക്കുന്നവരെ നിലയ്ക്കു നിര്‍ത്തും എന്ന് ആര്‍ജ്ജവത്തോടെ പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ഒരേസമയം, സമരങ്ങളില്‍ എസ്ഡിപിഐ നുഴഞ്ഞുകയറ്റത്തേക്കുറിച്ച് കപട ഉത്കണ്ഠ പ്രകടിപ്പിക്കുകയും അതേ സമയം തന്നെ അവരെ തൊട്ടു തലോടിപ്പോവുക മാത്രം ചെയ്യുകയുമാണ് മുഖ്യമന്ത്രി.

ശ്രീ പിണറായി വിജയനും ശ്രീ രമേശ് ചെന്നിത്തലയും രണ്ടു വശത്തും നിന്ന് മത തീവ്രവാദികളെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കണം. നുഴഞ്ഞുകയറ്റക്കാരെ വിട്ടുവീഴ്ചയില്ലാതെ കൈകാര്യം ചെയ്യണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button