ദില്ലി: ഷഹീന്‍ബാഗില്‍ സമരക്കാര്‍ക്ക് നേരെ വെടിവെച്ചയാള്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് പോലീസും ദേശീയ മാധ്യമങ്ങളും. ഇയാളും ഇയാളുടെ പിതാവും വളരെ കാലമായി ആം ആദ്മിയിൽ പ്രവർത്തിക്കുന്നതിന്റെ തെളിവുകൾ പുറത്തു വന്നിട്ടുണ്ട്. 25കാരനായ കപില്‍ ഗുജ്ജറാണ് ഫെബ്രുവരി ഒന്നിന് ഷഹീന്‍ബാഗ് സമരക്കാര്‍ക്കുനേരെ രണ്ട് റൗണ്ട് വെടിയുതിര്‍ത്തത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. ഇയാൾ ദില്ലി-നോയിഡ അതിര്‍ത്തിയിലെ ദല്ലുപുര സ്വദേശിയാണ് .വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇയാള്‍ എഎപി അംഗമാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്. അന്വേഷണത്തിനിടെ ഇയാളുളുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ എഎപി നേതാക്കളോടൊപ്പം നില്ക്കുന്ന ചിത്രം ശ്രദ്ധയില്‍പ്പെട്ടത്.
അച്ഛനും കൂട്ടുകാര്‍ക്കുമൊപ്പം കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ എഎപിയില്‍ അംഗത്വമെടുത്തതെന്നും പൊലീസ് പറയുന്നു. അതേസമയം ഇത് അമിത്ഷായുടെ ഗൂഢാലോചനയാണെന്നു പറഞ്ഞു ആപ്പ് രംഗത്തെത്തിയിട്ടുണ്ട്.
Sources: Kapil can be seen joining the Aam Aadmi Party (AAP), a year ago in the pictures that have been recovered from his phone. Kapil had joined AAP along with his father and several others. https://t.co/8G84bkRyiJ pic.twitter.com/9QJLhulkT3
— ANI (@ANI) February 4, 2020
Post Your Comments