![SHARE MARKET](/wp-content/uploads/2019/01/share-market.jpg)
മുംബൈ : വ്യാപാര ആഴ്ചയിലെ രണ്ടാം ദിനത്തിലും ഓഹരി വിപണി തുടങ്ങിയത് നേട്ടത്തിൽ തന്നെ. വ്യാപാരം തുടങ്ങിയ ഉടൻ സെൻസെക്സ് 400 പോയന്റിലേറെ ഉയർന്നപ്പോൾ നിഫ്റ്റി 125 പോയിന്റ് ഉയർന്ന് 11,800 പോയിന്റിലെത്തി. ബിഎസ്ഇയിലെ 1114കമ്പനികളുടെ ഓഹരികള്‍ നേട്ടം കൈവരിച്ചപ്പോൾ 351 ഓഹരികള്‍ നഷ്ടത്തിലുമാണ്. 58 ഓഹരികള്‍ മാറ്റമില്ലാതിരുന്നു.
എച്ച്ഡിഎഫ്സി, ടിസിഎസ്, ഇന്‍ഫോസിസ്, ഭാരതി ഇന്‍ഫ്രടെല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഗെയില്‍, ഐഒസി, എച്ച്ഡിഎഫ്സി ബാങ്ക്, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലും യെസ് ബാങ്ക്, ബ്രിട്ടാനിയ, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, ഐഷര്‍ മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് കൊറോണ ഭീതിയിലാണെങ്കിലും ചൈനയിലെ ഉള്‍പ്പടെ മറ്റ് ഏഷ്യന്‍ വിപണികളും നേട്ടം സ്വന്തമാക്കി
Post Your Comments