KeralaLatest NewsNews

ആളുകളുടെ ശരാശരി ആയുസ്സ് കൂടുന്നു, ഇത് സ്ത്രീകൾക്ക് ഒരു പണി കരുതിവെച്ചിട്ടുണ്ട്; സ്വന്തം പ്രായത്തിലും താഴെയുളള പയ്യന്മാരെ നോക്കി കല്യാണം കഴിക്കണമെന്ന് പെൺകുട്ടികളോട് മുരളി തുമ്മാരുകുടി

കൊച്ചി: കേരളത്തിലെ ആളുകളുടെ ശരാശരി ആയുസ്സ് ഓരോ പതിറ്റാണ്ട് കഴിയുമ്പോഴും കൂടുകയാണെങ്കിലും അത് സ്ത്രീകള്‍ക്ക് ഒരു പണിയാണെന്ന് വ്യക്തമാക്കി മുരളി തുമ്മാരുകുടി.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തില്‍ പൊതുവെ തന്നെക്കാള്‍ പ്രായം കൂടിയ പുരുഷന്മാരെയാണ് സ്ത്രീകള്‍ വിവാഹം കഴിക്കുന്നത്. അതുകൊണ്ട് അവരുടെ ഭര്‍ത്താക്കന്മാര്‍ അവരെക്കാളും വളരെ മുന്‍പേ മരിച്ചുപോകുന്നുവെന്നും മുരളി തുമ്മാരുകുടി വ്യക്തമാക്കുന്നു.

Read also: നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്കിടെ കോടതി മുറിയിൽ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി: പ്രതിക്കെതിരെ കേസ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

വിവാഹിതരാകാത്ത പെണ്‍കുട്ടികളുടെ ശ്രദ്ധക്ക്!

കേരളത്തിലെ ആളുകളുടെ ശരാശരി ആയുസ്സ് (life expectancy) ഓരോ പതിറ്റാണ്ട് കഴിയുന്‌പോഴും കൂടുകയാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ.

കേരളത്തില്‍ ആണുങ്ങളുടെ ശരാശരി ആയുസ്സ് 72 വയസും സ്ത്രീകളുടേത് 77.8 ഉം ആണ്.

പൊതുവില്‍ ഒരു നല്ല കാര്യമാണെന്ന് തോന്നുമെങ്കിലും നമ്മുടെ സാമൂഹ്യ സാഹചര്യങ്ങള്‍ ഇതില്‍ സ്ത്രീകള്‍ക്കായി ഒരു ‘പണി’ കരുതിവെച്ചിട്ടുണ്ട്.

കേരളത്തില്‍ പൊതുവെ തന്നെക്കാള്‍ പ്രായം കൂടിയ പുരുഷന്മാരെയാണ് സ്ത്രീകള്‍ വിവാഹം കഴിക്കുന്നത്.
ഇതിന്റെ പരിണതഫലം എന്താണ്?

അവരുടെ ഭര്‍ത്താക്കന്മാര്‍ അവരെക്കാളും വളരെ മുന്‍പേ മരിച്ചുപോകുന്നു.

2011 ലെ സെന്‍സസ് അനുസരിച്ച്‌ കേരളത്തില്‍ 60 കഴിഞ്ഞ ആണുങ്ങളില്‍ ഭാര്യ മരിച്ചവരുടെ എണ്ണം 8.8 ശതമാനമാണ്, പക്ഷെ ഭര്‍ത്താവ് മരിച്ച സ്ത്രീകളുടെ എണ്ണമാകട്ടെ 57 ശതമാനമാണ്. അതായത് അറുപത് കഴിഞ്ഞ സ്ത്രീകളില്‍ രണ്ടിലൊന്നില്‍ കൂടുതല്‍ വിധവകളാണ്. എണ്‍പത് കഴിഞ്ഞ ആളുകളുടെ കാര്യമെടുത്താല്‍ ഭാര്യ മരിച്ചവരുടെ എണ്ണം 17 ശതമാനം ആകുന്‌പോള്‍ ഭര്‍ത്താവ് മരിച്ചവരുടെ എണ്ണം 84 ശതമാനമാണ്!.

സ്വന്തമായി വരുമാനമുള്ളവരോ, ഭൂമി ഉള്ളവരോ ആയ സ്ത്രീകളുടെ എണ്ണം കേരളത്തിലും വളരെ കുറവാണ്. അതുകൊണ്ടുതന്നെ പ്രായമായി ഭര്‍ത്താവും മരിച്ച സ്ത്രീകളുടെ ജീവിതം കൂടുതല്‍ ദുരിതമാണ്. അറുപത് കഴിഞ്ഞ ആണുങ്ങളുടെ ഭാര്യമാര്‍ മരിച്ചാല്‍ അവര്‍ രണ്ടാമത് വിവാഹം കഴിക്കുന്നതില്‍ സമൂഹം ബുദ്ധിമുട്ടൊന്നും കാണുന്നില്ലെങ്കിലും നാല്പത് കഴിഞ്ഞ വിധവകള്‍ രണ്ടാമത് വിവാഹം കഴിക്കുന്നതു പോലും കുടുംബത്തിനും സമൂഹത്തിനും വലിയ താല്പര്യമില്ല.

ഈ പറഞ്ഞ വിഷയങ്ങള്‍ നിങ്ങളെ ബാധിക്കുന്നതല്ല, വിദൂരഭാവിയിലെ കാര്യങ്ങള്‍ ആണെന്നൊക്കെ ആയിരിക്കും വിവാഹം കഴിക്കാത്ത പെണ്‍കുട്ടികള്‍ കരുതുക.

പക്ഷെ Demography is destiny. അതുകൊണ്ട് കുറച്ച്‌ ആചാരങ്ങള്‍ മാറിയില്ലെങ്കില്‍ ഈ വിഷയം നിങ്ങളേയും ബാധിക്കും, സംശയം വേണ്ട.

അതുകൊണ്ട് വിവാഹം ചെയ്യാത്ത പെണ്‍കുട്ടികള്‍ ഒരു കാര്യം ഇപ്പോഴേ മനസ്സില്‍ ഉറപ്പിക്കുക. സ്വന്തം പ്രായത്തിലും താഴെയുളള പയ്യന്മാരെ നോക്കി കല്യാണം കഴിക്കുക. എത്ര പ്രായക്കുറവുണ്ടോ അത്രയും നല്ലത് (എന്നുവെച്ച്‌ ഓവര്‍ ആക്കണ്ട!).

വിവാഹം കഴിച്ചവര്‍ക്കും ചെയ്യാവുന്ന കാര്യമുണ്ട്. കുടുംബത്തിലെ പകുതി സ്വത്തെങ്കിലും സ്വന്തം പേരിലാക്കുക. അച്ഛന്റെ സ്വത്ത് സ്വന്തം മക്കള്‍ക്കല്ലേ പോകുന്നത് എന്നുള്ള തരത്തിലുള്ള ആത്മാര്‍ത്ഥത ഒന്നും വേണ്ട. ഈ മക്കളൊന്നും അച്ഛനില്ലാത്ത വയസ്സുകാലത്ത് നിങ്ങളെ നോക്കുമെന്ന് ഒരു പ്രതീക്ഷയും വേണ്ട. അഥവാ നോക്കിയാല്‍ ബോണസ്സായി കരുതിയാല്‍ മതി.

പിന്നെ ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചു തീരുമാനിക്കേണ്ട ഒരു കാര്യം കൂടിയുണ്ട്. വയസ്സായി മക്കളെ ഒക്കെ കെട്ടിച്ചു കഴിഞ്ഞ് പങ്കാളി മരിച്ചുപോയാല്‍ ഒരു രണ്ടാം ജീവിതം ആരംഭിക്കുക. അതിനുവേണ്ടി കല്യാണം ഒന്നും കഴിക്കാന്‍ പോകേണ്ട കാര്യമില്ല, അതൊക്കെ ഓള്‍ഡ് ഫാഷന്‍ അല്ലെ. കുറച്ചു ലിവിങ്ങ് ടുഗെതര്‍ ഒക്കെ ആകാം. കുറച്ചു നാള്‍ നാട്ടുകാരും വീട്ടുകാരും മക്കളും കുറ്റവും മോശവും പറയുമെങ്കിലും ഇത് നമ്മുടെ ജീവിതമല്ലേ, നമുക്ക് അടിച്ചു പൊളിക്കാമെടോ

shortlink

Related Articles

Post Your Comments

Related Articles


Back to top button