അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. പാക്കിസ്ഥാനെ പത്ത് വിക്കറ്റുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 172 റൺസാണ് എടുത്തത്. സെമി വിജയത്തോടെ ഇന്ത്യ ഫൈനലിൽ കടന്നു. ന്യൂസിലൻഡ് – ബംഗ്ലാദേശ് മത്സരത്തിലെ വിജയികളെ ഇന്ത്യ ഫൈനലിൽ നേരിടും. തുടർച്ചയായ മൂന്നാം തവണയാണ് ഇന്ത്യ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിന്‍റെ ഫൈനലിൽ എത്തുന്നത്. യശ്വസി ജയ്സ്വാൾ 103 റൺസെടുത്തു വിജയ ശില്പിയായി. 88 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യൻ ടീം വിജയലക്ഷ്യം മറികടന്നത്.
Post Your Comments