
പ്ലാസ്റ്റിക്ക് വേസ്റ്റുകള്‍ കൊണ്ടു പെറുതി മുട്ടുന്നവരാണ് ഭൂരിഭാഗം ആള്‍ക്കാരും. ലോകം മുഴുവന്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ട് നിറയുമ്പോള്‍ പുനര്‍ ഉപയോഗിക്കാന്‍ ഒരോ ദിവസവും പുതുമാര്‍ഗങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ കണ്ടത്തിയ ഒരു മാര്‍ഗമാണ് ഇക്കോബ്രിക്‌സ്. കേരളത്തില്‍ അത്ര പരിചിതമല്ല. എന്നാല്‍ ലോകത്തിന്റെ പലഭാഗത്തും ഈ മാര്‍ഗം പരീക്ഷിച്ചിട്ടുണ്ട്.
കേരളത്തില്‍ഒരു ദിവസം നമ്മള്‍ വലിച്ചെറിയുന്നത് 480 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. കൊച്ചിയിലാണെങ്കില്‍ 16 ടണും. ഇങ്ങനെ മണ്ണിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കിനെ പ്ലാസ്റ്റിക് ബോട്ടിലിനകത്ത് തന്നെ നിറച്ച വച്ച് കെട്ടിട നിര്‍മ്മാണങ്ങള്‍ക്കും വീട്ടുപകരണങ്ങള്‍ നിര്‍മ്മിക്കാനും അലങ്കാര വസ്തു നിര്‍മ്മാണത്തിനും അങ്ങനെ നിരവധി ആവശ്യങ്ങള്‍ക്കുപയോഗിക്കാം. ഇതിനെയാണ് ഇക്കോബ്രിക്‌സ് എന്നു പറയുന്നത്.
ഒരു ലിറ്റര്‍ ബോട്ടിലിനകത്ത് 700ഗ്രാം മുത്രല്‍ 1കിലോ ഗ്രാം വരെ മാലിന്യങ്ങള്‍ നിറയ്ക്കാനാകും. പ്ലാസ്റ്റിക് കവറുകള്‍,ടൂത്ത് ബ്രഷ് ബാറ്ററി, ചാര്‍ജര്‍ കേബിളുകള്‍ അങ്ങനെ ഇ വേസ്റ്റുകള്‍ വരെ ഇതില്‍ നിറയ്ക്കാം. ഇത്തരത്തില്‍ മാലിന്യങ്ങള്‍ കുത്തി നിറച്ചു കഴിഞ്ഞാല്‍ നമുക്ക് പലവിധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. ഒരു വീട് തന്നെ നമുക്ക് നിര്‍മ്മിക്കാന്‍ കഴിയും. വീട് മാത്രമല്ല നമുക്ക് ആവശ്യമുള്ള എന്തും നിര്‍മ്മിക്കാന്‍ കഴിയും. അപ്പോ പിന്നെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിന് പകരം വളരെ ഉപകാര പ്രദമായ രീതിയില്‍ അത് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നതല്ലേ നല്ലത്.
Post Your Comments