ബെയ്ജിംഗ്: കൊറോണ വൈറസ് ബാധ തടയുന്നതില്‍ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് ചൈന. രാജ്യത്തെ ദുരന്തനിവാരണ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും ചൈന വിലയിരുത്തി.
കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 425 ആയി. 20,400 പേര്‍ക്ക് വൈറസ് ബാധിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം 64 പേരാണ് മരിച്ചത്. വുഹാനില്‍ മാത്രം 48 പേര്‍ മരിച്ചു.ചൈനക്ക് പുറത്ത് 150 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയുമായുള്ള അതിര്‍ത്തിയിലെ 13 പാതകളില്‍ 10 ഉം ഹോങ്കോങ് അടച്ചു. വിവിധ സമൂഹമാധ്യമങ്ങളും ആപ്പുകളും വ്യാജ വാര്‍ത്തകള്‍ തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഫിലിപ്പൈന്‍സിലും ഇന്നലെ കോറോണ ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. ചൈനയ്ക്ക് പുറത്തു രോഗം ബാധിച്ച് ഉണ്ടായ ആദ്യ മരണം ആണിത്. ചൈനയ്ക്ക് പുറമെ 24 രാജ്യങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് ഏറ്റവും അധികം ബാധിച്ച വുഹാന്‍ നഗരത്തില്‍ ആവശ്യത്തിന് മാസ്‌കുകളും പ്രതിരോധ സാമഗ്രികളും ലഭിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
Post Your Comments