Latest NewsNewsInternational

കൊറോണ വൈറസ് ; യുഎസിനെതിരെ ഗുരുതര ആരോപണവുമായി ചൈന ; വ്യാജ വാര്‍ത്തകള്‍ തടയാന്‍ ലോകാരോഗ്യ സംഘടന

ബെയ്ജിങ് : കൊറോണ വൈറസിന്റെ പേരില്‍ പരിഭ്രാന്തി പരത്താന്‍ യുഎസ് ശ്രമം നടത്തുകയാണെന്ന ആരോപണവുമായി ചൈന രംഗത്തെത്തി. യുഎസ് മറ്റു രാജ്യങ്ങളിലും ഭീതി പടര്‍ത്തുന്ന രീതിയില്‍ പെരുമാറുന്നത്. വുഹാനില്‍നിന്ന് നയതന്ത്രപ്രതിനിധികളെയും എംബസി ജീവനക്കാരെയും ആദ്യം തിരികെ വിളിച്ചതും ചൈനയില്‍ നിന്നെത്തുന്ന എല്ലാ രാജ്യക്കാര്‍ക്കും യുഎസ് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹ്യു ചുനിങ് ആരോപിച്ചു.

കൊറോണ വൈറസ് സംബന്ധിച്ച വ്യാജവിവരങ്ങളും വാര്‍ത്തകളും പ്രചരിക്കുന്നതു തടയാന്‍ ലോകാരോഗ്യ സംഘടന രംഗത്തെത്തി. www.who,int എന്ന വെബ്‌സൈറ്റില്‍ പൊതുതെറ്റിദ്ധാരണകള്‍ക്കുള്ള മറുപടി ലഭിക്കും. വ്യാജവിവരങ്ങള്‍ തടയാന്‍ ഗൂഗിളുമായും ഫെയ്‌സ്ബുക്, ടിക് ടോക് അടക്കമുള്ള സമൂഹമാധ്യമങ്ങളുമായും സംഘടന സഹകരിച്ചു പ്രവര്‍ത്തിക്കുകയാണെന്ന് മേധാവി ടെഡ്രോസ് അദാനം സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ അറിയിച്ചു.

ഇതിനിടെ, വൈറസ് ബാധ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയെന്നു ചൈന സമ്മതിച്ചു.
രാജ്യത്തെ ദുരന്തനിവാരണ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും ചൈന വിലയിരുത്തി. വുഹാനിലെ മത്സ്യമാംസ മാര്‍ക്കറ്റില്‍ നിന്നാണു രോഗം പടര്‍ന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അനധികൃത വന്യജീവി വ്യാപാരകേന്ദ്രങ്ങളും വില്‍പനയും തടയാന്‍ കര്‍ശന നടപടികള്‍ വേണമെന്നും പിബി നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button