പാറ്റ്ന: പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കിടെ പെണ്‍കുട്ടിയെ കോപ്പിയടിക്കാന്‍ സഹായിച്ച കാമുകന്‍ പിടിയില്‍. ബീഹാറിലാണ് സംഭവം. പരീക്ഷാ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്ന സംഘത്തിലെ ക്യാമറാമാന്‍ എന്ന വ്യാജേനയാണ് ഇയാള്‍ പരീക്ഷാഹാളില്‍ എത്തിയത്. നരേഷ് നേരത്തെയും പെണ്‍കുട്ടിയെ കോപ്പിയടിക്കാന്‍ സഹായിച്ചെന്നും റിപ്പോർട്ടുകൾ ഉണ്ട്.
Read also: കർഷകക്ഷേമത്തിന് സർക്കാൻ കൈക്കൊള്ളുന്നത് വിട്ടുവീഴ്ചയില്ലാത്ത നടപടികൾ;മുഖ്യമന്ത്രി
അതേസമയം അര്‍വാലിലെ വിവിധ സ്‌കൂളുകളില്‍നിന്നായി കോപ്പിയടിച്ച ഏഴ് വിദ്യാര്‍ഥികളെ പിടികൂടിയതായി ഫ്‌ളൈയിങ് സ്‌ക്വാഡ് അറിയിച്ചു. ഇതില്‍ നാലുപേര്‍ പെണ്‍കുട്ടികളാണ്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ നടക്കുന്ന സ്‌കൂളുകളുടെ പരിസരത്ത് ഇത്തവണ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷാകേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ വിദ്യാര്‍ഥികളല്ലാതെ ആരെയും പ്രവേശിപ്പിക്കില്ല.
Post Your Comments