റിയാദ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ശക്തമായ മുന്‍കരുതലും പ്രതിരോധ നടപടികളുമായി സൗദി അറേബ്യ. രാജ്യത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലുമാണ് മുൻകരുതൽ നടപടികളുടെ ഭാഗമായി പരിശോധന നടത്തുന്നത്. അതേസമയം കഴിഞ്ഞ ദിവസം ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ഥികളിലാര്‍ക്കും വൈറസ് ബാധയില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
സ്രവപരിശോധന ഫലം നെഗറ്റിവാണെങ്കിലും ഇവരെ പ്രത്യേകം സജ്ജമാക്കിയ താമസ സ്ഥലത്തേക്ക് മാറ്റി. ഇവിടെ എല്ലാവിധ ആരോഗ്യ പരിചരണത്തിനും നിരീക്ഷണത്തിനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.രണ്ടാഴ്ച വരെ ഐസോലേഷന്‍ ചെയ്ത ഈ പ്രത്യേക കേന്ദ്രത്തിലായിരിക്കും വിദ്യാര്‍ഥികളെയും വിമാന ജീവനക്കാരെയും പാര്‍പ്പിക്കുന്നത്. കൂടാതെ രാജ്യത്തെ സ്‌കൂളുകള്‍ വഴിയും മറ്റു വിദ്യഭ്യാസ സ്ഥാപനങ്ങള്‍ വഴിയും രോഗത്തെ കുറിച്ചും രോഗ പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും മുന്നറിയിപ്പുകളും ബോധവല്‍ക്കരണവും നൽകുന്നുണ്ട്.
Post Your Comments