Latest NewsNewsIndia

കൊറോണ വൈറസ് ; കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ കര്‍ണാടക ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം ; കേരളത്തില്‍ നിന്നും വരുന്നവരെ പരിശോധിച്ചു തുടങ്ങി

ബെംഗളുരു: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ കര്‍ണാടക ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മൈസൂരു, കുടഗ്, ചാമരാജ്‌നഗര്‍, മംഗളൂരു ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേരളത്തില്‍ നിന്നും വരുന്നവരെ കര്‍ണാടക ആരോഗ്യവകുപ്പ് പരിശോധിച്ചു തുടങ്ങി.

കേരളത്തില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണിത്. ചമരാജ് നഗര്‍ ചെക്‌പോസ്റ്റിന് സമീപം ആരോഗ്യവകുപ്പ് അധികൃതര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധിക്കുന്നത്. ഇവിടങ്ങളിലെ ആശുപത്രികളില്‍ കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് പ്രത്യേക വാര്‍ഡ് ക്രമീകരിച്ചതായും സൂചനയുണ്ട്. അതേസമയം വയനാട്ടില്‍ പഠന യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button