റാസ് അൽ ഖൈമ•റാസ് അൽ ഖൈമയിലെ വാദി ഗലീലാ പ്രദേശത്ത് 90 കാരിയായ ഭാര്യ മരിച്ച് 13 മണിക്കൂറിനുശേഷം 107 കാരനായ എമിറാത്തി മരിച്ചു.
65 വർഷമായി ഇരുവരും സന്തോഷത്തോടെ വിവാഹ ജീവിതം നയിക്കുകയായിരുന്നുവെന്ന് ദമ്പതികളുടെ ബന്ധുക്കൾ പറഞ്ഞു.
‘ഇരുവരും വൃദ്ധരും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നവരും ആയിരുന്നുവെങ്കിലും പരസ്പരം സ്നേഹത്തോടെ നോക്കുകയായിരുന്നു.’
റാസ് അൽ ഖൈമ നഗരത്തിന് വടക്ക് 40 കിലോമീറ്റർ അകലെ വാദി ഗലീലയിലാണ് ഖാസി അലി ഭാര്യയോടൊപ്പം താമസികച്ച് വരികയായിരുന്നു. 1913 ൽ ജനിച്ച മുതിർന്ന എമിറാത്തി പൗരന് തിങ്കളാഴ്ച വൈകുന്നേരം 5.30 ഓടെയാണ് അന്ത്യശ്വാസം വലിച്ചത്.
മുത്തച്ഛൻ വയോജന രോഗങ്ങളാൽ വലയുകയായായിരുന്നുവന്നുവെന്ന് ദമ്പതികളുടെ ചെറുമകനായ മുഹമ്മദ് അൽ ഷെഹി പറഞ്ഞു.
“പക്ഷേ, അതേ ദിവസം പുലർച്ചെ നാലുമണിയോടെ മരിച്ചുപോയ ഭാര്യയുടെ മരണത്തെക്കുറിച്ച് അറിഞ്ഞപ്പോൾ അദ്ദേഹത്തിന് അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.”
റാസ് അൽ ഖൈമയുടെ വടക്ക് ഭാഗത്തുള്ള ഖേബ് സെമിത്തേരിയിൽ ഒരേ ഖബറിടത്തിലാണ് ഭർത്താവിനെയും ഭാര്യയെയും സംസ്കരിച്ചതെന്ന് ശവസംസ്കാര സേവനത്തിന്റെ മാനേജർ അബെദ് അൽ മർസൗക്കി പറഞ്ഞു.
ഫെബ്രുവരി 3 തിങ്കളാഴ്ച രാവിലെ 9 നാണ് ഭാര്യയെ ആദ്യം സംസ്കരിച്ചത്. ഫജർ പ്രാർത്ഥനയ്ക്ക് ശേഷം ചൊവ്വാഴ്ച പുലർച്ചെയാണ് ഭർത്താവിനെ സംസ്കരിച്ചത്.
Post Your Comments