Latest NewsNewsBusiness

ഓഹരി വിപണി : നേട്ടത്തിൽ അവസാനിച്ചു

മുംബൈ : ബജറ്റ് ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം, വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി അവസാനിച്ചത് നേട്ടത്തിൽ. സെൻസെക്സ് 137 പോയിന്റ് ഉയർന്ന് 39,872ലും നിഫ്റ്റി 46 പോയിന്റ് ഉയർന്ന് 11,708ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 212 പോയിന്റും സ്മോള്‍ ക്യാപ് സൂചിക 50 പോയിന്റും ഉയര്‍ന്നപ്പോൾ. നിഫ്റ്റിയിലെ സൂചികകള്‍ നേട്ടത്തിലായിരുന്നു.

ഐടി, പൊതുമേഖല ബാങ്ക് സൂചികകളാണ് നഷ്ടത്തിലായത്. നിഫ്റ്റി ഓട്ടോ, എഫ്എംസിജി, ലോഹം, സ്വകാര്യ ബാങ്ക് സൂചികകള്‍ ഒരുശതമാനത്തോളം നേട്ടം കൈവരിച്ചു. നെസ് ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണലിവര്‍, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഓട്ടോ നേട്ടമുണ്ടാക്കിയപ്പോൾ ഐടിസി മൂന്നുശതമാനവും ടിസിഎസ് രണ്ടുശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button