മുംബൈ : ബജറ്റ് ദിനത്തിലെ കനത്ത നഷ്ടത്തിനുശേഷം ഓഹരി വിപണി ഇന്ന് തുടങ്ങിയത് നേട്ടത്തിൽ. സെൻസെക്സ് 100 പോയന്റോളം ഉയര്‍ന്നും നിഫ്റ്റി 11,700 നിലവാരത്തിലുമായിരുന്നു വ്യാപാരം പുരോഗമിച്ചത്. എന്നാൽ ഏഷ്യന്‍ വിപണികള്‍ നഷ്ടത്തിലാണ്.
ഏഷ്യന്‍ പെയിന്റ്സ്,ബിപിസിഎല്‍, എച്ച്പിസിഎല്‍, ഇന്ത്യന്‍ ഓയില്‍ തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലെത്തിയപ്പോൾ ഐടിസി, യെസ് ബാങ്ക്, പവര്‍ ഗ്രിഡ് കോര്‍പ്, ഹീറോ മോട്ടോര്‍കോര്‍പ്, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീല്‍, ആക്സിസ് ബാങ്ക്, വേദാന്ത തുടങ്ങിയ ഓഹരികളില്‍ നഷ്ടത്തിലായിരുന്നു വ്യാപാരം.
ചൈനയില്‍ വ്യാപാരത്തിന് ഒമ്പതുശതമാനത്തോളം നഷ്ടം രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. പണലഭ്യത ഉറപ്പുവരുത്താന്‍ 1.2 ട്രില്യണ്‍ യുവാന്‍(173 ബില്യണ്‍ ഡോളര്‍) വിപണിയിലിറക്കുമെന്ന് ചൈനയിലെ കേന്ദ്ര ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments