കൃഷിയിടത്തില്‍ പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം സംബന്ധിച്ച് പുറത്തുവരുന്നത് അഭ്യൂഹങ്ങള്‍
ലഖ്‌നൗ : കൃഷിയിടത്തില്‍ പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം, ആരെങ്കിലും കൊലപ്പെടുത്തി വനത്തില്‍ ഉപേക്ഷിച്ചതാകാമെന്ന് വനംവകുപ്പ് . ഉത്തര്‍പ്രദേശിലെ പിലിഭിത് കടുവാ സങ്കേതത്തിലാണ് പാതി ഭക്ഷിച്ച നിലയില്‍ വൃദ്ധന്റെ മൃതദേഹം കണ്ടെത്തിയത്. ബെജുനഗര്‍ ഗ്രാമത്തിലെ 65 കാരനായ ഫൂല്‍ ചന്ദ് ആണ് ദാരുണമായി കൊല്ലപ്പെട്ടതെന്ന് ഗജറൗള പൊലീസ് അധികൃതര്‍ വ്യക്തമാക്കി.
Read Also : ബൈക്കിൽ വന്ന ദമ്പതികളെ പുള്ളിപ്പുലി ആക്രമിച്ചു: നാലുമാസം പ്രായമുള്ള കൈക്കുഞ്ഞിനെ വലിച്ചെടുത്തു
വെള്ളിയാഴ്ച കരിമ്പിന്‍ തോട്ടത്തിലേക്ക് പോയ ഇയാള്‍ മടങ്ങിയെത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വനത്തിനുള്ളില്‍ 400 മീറ്റര്‍ മാറി ഇയാളുടെ ശരീരം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. എന്നാല്‍ ഇയാളെ ഏതെങ്കിലും മൃഗം അപായപ്പെടുത്തിയതാണോ അതോ ആരെങ്കിലും കൊലപ്പെടുത്തി വനത്തില്‍ ഉപേങിച്ചതാണോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് പിടിആര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നവീന്‍ ഖണ്ടേന്‍വാള്‍ വ്യക്തമാക്കി.
മരണപ്പെട്ട ഫൂന്‍ ചന്ദിന്റെ അടുത്ത ബന്ധുക്കള്‍ സംഭവസ്ഥലത്തെത്തുമ്പോള്‍ കടുവയും രണ്ട് കുട്ടികളും ചേര്‍ന്ന് മൃതശരീരം ഭക്ഷിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കി. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. ഫൂന്‍ ചന്ദിന്റെ മകനും ആരോപിക്കുന്നത് തന്റെ പിതാവ് കടുവയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നാണ്. എന്നാല്‍ കൃഷിയിടത്തില്‍ നിന്ന് ഇയാളെ വലിച്ചിഴച്ചുകൊണ്ടുപോയ പാടുകളൊന്നും കണ്ടെത്താനായില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
പിലിഭിത് കടുവാ സങ്കേതത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയാണ് ഫൂല്‍ ചന്ദിന്റെ കരിമ്പിന്‍ പാടം. കഴിഞ്ഞ മാസവും കൃഷിയിടത്തില്‍ കടുവയേയും കുഞ്ഞുങ്ങളേയും കണ്ടെത്തിയിരുന്നു.കടുവയെ കണ്ടതായി വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നു ഫൂല്‍ചന്ദിന്റെ മകന്‍ കുറ്റപ്പെടുത്തി. കൊല്ലപ്പെട്ട വ്ക്തിയുടെ കുടുംബത്തിന് 10000 രൂപ ധനസഹായം പ്രഖ്യപിച്ചിട്ടുണ്ട്. മരണത്തേക്കുറിച്ച് പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
Post Your Comments