ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദികള്‍ക്കൊപ്പം ഡിവൈഎസ്പി പിടിയിലായ കേസില്‍ മുന്‍ ജമ്മു കശ്മീര്‍ എംഎല്‍എ ഷെയ്ഖ് അബ്ദുള്‍ റഷീദിനെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഐഎ . ഷെയ്ഖ് അബ്ദുളുമായി ബന്ധമുണ്ടെന്ന് ഹിസ്ബുല്‍ ഭീകരനായ നവീദ് ബാബ അവകാശപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് എന്‍ഐഎ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.നിലവില്‍ ഷെയ്ഖ് അബ്ദുള്‍ റഷീദ് തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ഷെയ്ഖ് അബ്ദുള്‍ റഷീദിനെ ചോദ്യം ചെയ്യാനുള്ള അനുമതിക്കായി കോടതിയെ സമീപിക്കുമെന്ന് എന്‍ഐഎ അറിയിച്ചു. ജമ്മു കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഓഗസ്റ്റ് 9 ന് എന്‍ഐഎ ഷെയ്ഖ് അബ്ദുളിനെ അറസ്റ്റ് ചെയ്തത്. ജമ്മു കശ്മീരിലെ മിര്‍ബസാറില്‍ 2 ഹിസ്ബുല്‍ ഭീകരര്‍ക്കൊപ്പമാണ് ജനുവരി 11 ന് ദേവീന്ദര്‍ സിങിനെ അറസ്റ്റ് ചെയ്തത്. നവീദ് ബാബ, അല്‍താഫ് എന്നീ ഭീകരര്‍ക്കൊപ്പമാണ് ദേവീന്ദറിനെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ കശ്മീര്‍ താഴ്‌വരയില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.
Post Your Comments