ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍.’ഡല്‍ഹി മുഖ്യമന്ത്രി നിഷ്‌കളങ്ക മുഖവുമായി ജനങ്ങളോട് ചോദിക്കുന്നു താന്‍ ഭീകരവാദി ആണോ എന്ന്. അതെ എന്നാണ് ഉത്തരം. അദ്ദേഹം ഭീകരവാദിയാണ്. താനൊരു അരാജക വാദിയാണെന്ന് കെജ്‌രിവാള്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. ഭീകരവാദിയും അരാജക വാദിയും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളില്ല’ – ജാവദേക്കര്‍ പറഞ്ഞു.ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജാവദേക്കര്‍.
അതെ സമയം ആം ആദ്മി ഇതിനെതിരെ രംഗത്ത് വന്നു. പരാമര്‍ശത്തിന് പിന്നാലെ രൂക്ഷ വിമര്‍ശവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്. കെജ്‌രിവാള്‍ ഭീകരവാദി ആണെങ്കില്‍ അദ്ദേഹത്തെ അറസ്റ്റുചെയ്യാന്‍ എഎപി എംപി സഞ്ജയ് സിങ് ബിജെപിയെ വെല്ലുവിളിച്ചു. ഇത്തരത്തിലുള്ള പ്രയോഗം നടത്തുന്ന ബിജെപി എംപിക്കെതിരെ നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണം.
കേന്ദ്രസര്‍ക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും മൂക്കിനുതാഴെ നടക്കുന്ന സംഭവങ്ങളാണ് ഇവ. ഒരു കേന്ദ്രമന്ത്രിക്ക് ഇത്തരത്തിലുള്ള ഭാഷ ഉപയോഗിക്കാന്‍ ആരാണ് അനുമതി നല്‍കിയതെന്നും സഞ്ജയ് സിങ് ചോദിച്ചു. വീഡിയോ കാണാം:
#WATCH Union Minister Prakash Javadekar in Delhi: Kejriwal is making an innocent face & asking if he is a terrorist, you are a terrorist, there is plenty of proof for it. You yourself had said you are an anarchist, there is not much difference between an anarchist & a terrorist. pic.twitter.com/vRjkvFKGEO
— ANI (@ANI) February 3, 2020
Post Your Comments