KeralaLatest NewsNewsIndia

ജുവലറി കവര്‍ച്ച കേസ്: ജയിലില്‍ നിന്നിറങ്ങിയ മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

കാസര്‍കോട്: ജയിലില്‍ നിന്നിറങ്ങിയ മലയാളി യുവാവിനെ ക്വട്ടേഷന്‍സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ജുവലറി കവര്‍ച്ച കേസില്‍ കര്‍ണാടകയില്‍ റിമാന്‍ഡില്‍ കഴിയവേ ജാമ്യത്തിലിറങ്ങിയ മലയാളി യുവാവിനെയാണ് ക്വട്ടേഷന്‍സംഘം കൊലപ്പെടുത്തിയത്. കാസര്‍കോട് കീഴൂര്‍ ചെമ്ബിരിക്ക സ്വദേശി തസ്ലീം എന്ന മൂത്തസ്ലീമിനെയാണ് (38) ഇന്നലെ വൈകിട്ട് കര്‍ണാടകയിലെ ബണ്ട്വാളില്‍ വച്ച്‌ സംഘം കാറിനുള്ളില്‍ വച്ച്‌ കൊലപ്പെടുത്തിയത്.

കാസര്‍കോട് ഉപ്പള സ്വദേശി നപ്പട്ട റഫീഖ് ഉള്‍പ്പെടെ ക്വട്ടേഷന്‍ സംഘത്തിലെ നാലുപേര്‍ കര്‍ണാടക പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. വെള്ളിയാഴ്ച തസ്ളിം ജയിലില്‍ നിന്നിറങ്ങി കാസര്‍കോട്ടേയ്‌ക്ക് കാറില്‍ വരുന്നതിനിടെയാണ് മറ്റൊരു കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഇതുസംബന്ധിച്ച്‌ തസ്ളീമിന്റെ സഹോദരന്റെ പരാതിയില്‍ കര്‍ണാടകയിലെ നെലോഗി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കൊല നടന്നത്.

അഫ്ഗാന്‍ സ്വദേശിയുള്‍പ്പെട്ട ഒരു ജുവലറി കവര്‍ച്ചാ കേസില്‍ കഴിഞ്ഞ സെപ്തംബര്‍ 16 നാണ് തസ്ളീമിനെ പൊലീസ് അറസ്റ്റു ചെയ്തത്. ഈ കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ ജാമ്യം ലഭിച്ച്‌ സുഹൃത്തുക്കള്‍ക്കൊപ്പം കാസര്‍കോട്ടേക്ക് മടങ്ങുന്നതിനിടെയാണ് ക്വട്ടേഷന്‍ സംഘം തസ്ളീമിനെ തട്ടിക്കൊണ്ടുപോയത്. നിരവധി കേസുകളില്‍ പ്രതിയാണ്‌ തസ്ലീം. ഇന്നലെ സംഘത്തെ പൊലീസ് പിന്തുടരുന്നതിനിടെ ബണ്ട്വാളിന് സമീപം കാറില്‍ വെച്ച്‌ തസ്ലീമിനെ കൊലപ്പെടുത്തുകയായിരുന്നു.

തസ്ലീമിനെ നേരത്തെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി ഡല്‍ഹിയിലെ ഒരു കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. ഇതിനുശേഷമാണ് കര്‍ണാടകയിലെ ഒരു ആര്‍.എസ്.എസ് നേതാവിനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടെന്ന പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ കേസിലും പൊലീസ് തസ്ലിമിനെ വിട്ടയച്ചു. തസ്ലീം കൊല്ലപ്പെട്ടതായി കാസര്‍കോട് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button