ന്യൂഡല്‍ഹി: നിയമ വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത കേസില്‍ മുന്‍ കേന്ദ്രമന്ത്രി ചിന്‍മയാനന്ദിന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഷാജഹാന്‍പൂര്‍ ലോ കോളേജ് വിദ്യാര്‍ത്ഥിയായരുന്നു യുവതി. ഇയാള്‍ ഉള്‍പ്പെടെ അംഗമായ ഒരു ട്രസ്റ്റിന് കീഴിലുള്ള ലോ കോളേജാണിത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു.
72 കാരനായ ചിന്‍മയാനന്ദ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് അറസ്റ്റിലായത്.എന്നാല്‍ ഇയാളുടെ പേരില്‍ ബലാത്സംഗ കുറ്റം ചുമത്താന്‍ പൊലിസ് തയാറായിരുന്നില്ല. അധികാരം ദുരുപയോഗം ചെയ്ത് ലൈംഗികവൃത്തിക്ക് പ്രേരിപ്പിച്ചു, അനധികൃതമായി തടവില്‍ പാര്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ഇയാളുടെ പേരില്‍ ചുമത്തിയിരുന്നത്. അതേസമയം തന്നില്‍ നിന്ന് അഞ്ച് കോടി രൂപ പണം തട്ടാന്‍ ശ്രമിച്ചെന്ന ചിന്‍മയാനന്ദയുടെ പരാതിയില്‍ 23കാരിയായ നിയമവിദ്യാര്‍ഥിനിയെയും റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്.
”സാന്ത് സമുദായത്തിലെ മുതിര്‍ന്ന നേതാവ്” തന്നെ ഉപദ്രവിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 24ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവതിയെ കാണാതായതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് ഒരാഴ്ചക്ക് ശേഷം യു.പി പൊലിസ് പെണ്‍കുട്ടിയെ കണ്ടെത്തി. ചിന്‍മയാനന്ദ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ച് പണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി. കേന്ദ്രമന്ത്രിയെ ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള ഗൂഢാലാചനയാണെന്ന് ആരോപിച്ച് ഇത് നിഷേധിച്ചു. പിന്നീട് സുപ്രിം കോടതി കേസില്‍ ഇടപെട്ട് സമഗ്ര അന്വേഷണം നടത്താന്‍ ഉത്തരവിടുകയായിരുന്നു.
Post Your Comments