ന്യൂഡല്‍ഹി: രാജ്യത്ത് താത്ക്കാലിക വിസാ നിയന്ത്രണം ഏര്‍പ്പെടുത്തി. ലോക വ്യാപകമായി കൊറോണ ബാധിക്കുന്ന സാഹചര്യത്തില്‍ ചൈനീസ് യാത്രികര്‍ക്ക് ഇ-വിസ നല്‍കുന്നതാണ് ഇന്ത്യ നിര്‍ത്തിവച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തീരുമാനം അറിയിച്ചത്. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായാണ് ചൈനീസ് പൗരന്മാര്‍ക്കും ചൈനയിലുള്ള മറ്റു വിദേശരാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഇന്ത്യ വിസയ്ക്ക് താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയത്.
വൈറസ് പടരുന്ന സാഹചര്യത്തില്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ചൈനക്കാര്‍ക്ക് വിസ നല്‍കുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയിലും കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തത്തിന്റെ അടിസ്ഥാനത്തിലാണ് വിസ നിരോധനം ഏര്‍പ്പെടുത്തിയത്.
വൈറസ് ബാധയില്‍ ചൈനയില്‍ നിലവില്‍ 304 പേരാണ് മരിച്ചത്. ഇന്ത്യയടക്കമുള്ള 25 രാജ്യങ്ങളില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Post Your Comments