
മുംബൈ : കോളേജ് അധ്യാപികയെ പട്ടാപ്പകൽ നടുറോഡിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. മഹാരാഷ്ട്രയിലെ വിദര്‍ഭ ജില്ലയില്‍ തിങ്കളാഴ്ച രാവിലെ അന്‍കിത എന്ന ഇരുപത്തി അഞ്ചുകാരിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. നാല്പത് ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വധശ്രമവുമായി ബന്ധപെട്ടു വികേഷ് നഗ്രല എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
Also read : എസ്എഫ്ഐ പ്രവർത്തകനെ പത്തോളം പേരടങ്ങുന്ന സംഘം മർദ്ദിച്ചു : ദൃശ്യങ്ങൾ പുറത്ത്
അന്‍കിതയുടെ പിന്നാലെ ബൈക്കില്‍ എത്തിയ വികേഷ് കൈവശം കരുതിയിരുന്ന പെട്രോൾ അന്‍കിതയ്ക്ക് നേരെ ഒഴിക്കുകയും ഓടി രക്ഷപ്പെടുന്നതിനിടയിൽ തീ കൊളുത്തുകയുമായിരുന്നു. പ്രദേശത്ത് ഉണ്ടായിരുന്നവരും പോലീസും ചേർന്നാണ് തീ അണച്ചത്. ഉടൻ തന്നെ അന്‍കിതയെ ആദ്യം അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. പിന്നീട് നാഗ്പൂരിലെ ഓറഞ്ച് സിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അന്‍കിതയുടെ തലയോട്ടിക്കും മുഖത്തും കഴുത്തിനുമാണ് കൂടുതലും പൊളളലേറ്റിരിക്കുന്നതെന്നും, നില ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ആക്രമണത്തിന് പ്രേരിപ്പിച്ച കാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Post Your Comments