തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ തൊണ്ടിമുതല്‍ സൂക്ഷിക്കുന്നതിന് ക്യൂ ആര്‍ കോഡ് സംവിധാനം നിലവിൽ വരും. പൊലീസ് സ്റ്റേഷനുകളെ 2012ലെ സേവനാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനും തീരുമാനമായി.
പൊലീസ് സ്റ്റേഷനുകളില്‍ പൊതുജന സൗഹൃദ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടിയാണിതെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു. ഈ വര്‍ഷം പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണിത്.
ജില്ലയിൽ 6 പൊലീസ് സ്റ്റേഷനുകൾ ശിശുസൗഹൃദമാകുന്നുവെന്നും അധികൃതർ അറിയിച്ചു. നിർമാണം പൂർത്തിയാക്കിയ ആദ്യ 3 സ്റ്റേഷനുകളുടെ ഉദ്ഘാടനം അടുത്ത മാസം നടക്കും. ചേർത്തല, ആലപ്പുഴ നോർത്ത്, ഹരിപ്പാട് പൊലീസ് സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ നിർമാണം പൂർത്തിയായ ശിശു സൗഹൃദ സ്റ്റേഷനുകൾ. പൂച്ചാക്കൽ, മാരാരിക്കുളം, നെടുമുടി സ്റ്റേഷനുകളിൽ നിർമാണം നടക്കുകയാണ്.
9 ലക്ഷം രൂപയാണ് ഓരോ കേന്ദ്രത്തിന്റെയും ചെലവ്. പ്രത്യേകം തയാറാക്കിയ കെട്ടിടത്തിൽ സ്വീകരണമുറി, ശിശുക്കൾക്കുള്ള വിശ്രമ മുറി, ടെലിവിഷൻ, പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ, കൗൺസലിങ് സെന്റർ, ശുദ്ധജലം, ശുചിമുറി, വനിതാ മുറി, മുലയൂട്ടൽ കേന്ദ്രം, തൊട്ടിൽ, ശിശുസംബന്ധമായ വിവിധ വിഷയങ്ങൾ പ്രദർശിപ്പിക്കുന്ന സ്ക്രീൻ, ക്യാമറ നിരീക്ഷണം, പരാതികൾ നൽകാൻ പ്രത്യേക ബോക്സ് തുടങ്ങിയവയുണ്ടാകും.
ALSO READ: കൂടത്തായി കൊലക്കേസിൽ ഇന്ന് നാലാം കുറ്റപത്രം സമര്‍പ്പിക്കും
കുട്ടികളുടെ അവകാശങ്ങൾ, നിയമങ്ങൾ, സംരക്ഷണങ്ങൾ, കടമകൾ, ഭിക്ഷാടനം, ബാലവേല, ലഹരി ഉപയോഗം, വിൽപന തുടങ്ങിയവ സംബന്ധിച്ച ബോധവൽക്കരണവും നൽകും. സ്റ്റേഷനിൽ നിന്നും നിയോഗിക്കപ്പെടുന്ന ചൈൽഡ് വെൽഫെയർ ഓഫിസർക്കും അസിസ്റ്റന്റ് ഓഫിസർക്കുമാണ്. ഇതിന്റെ ചുമതല. സാധാരണ വേഷത്തിലാകും ഇവർ കുട്ടികളോടും അമ്മമാരോടും ഇടപെടുക.
Post Your Comments