Life Style

ആരെയും ആകര്‍ഷിയ്ക്കുന്ന കാല്‍പ്പാദത്തിനായി ഇക്കാര്യങ്ങള്‍ ചെയ്യാം

മലയാളികളില്‍ കാല്‍പാദം ശരിയായി സംരക്ഷിക്കുന്നവര്‍ വളരെ കുറവാണ്. അതുകൊണ്ടുതന്നെയാണ് ഇവര്‍ക്ക് കുഴിനഖം, ചുടുവാതം എന്നിവ പോലുള്ളവ വരുന്നത്. അല്പം സമയം ചിലവഴിച്ചാല്‍ പാദങ്ങള്‍ ഭംഗിയും വൃത്തിയും ഉള്ളതായി എന്നും സൂക്ഷിക്കാം. ആകര്‍ഷകമായ വ്യക്തിത്വത്തിന്റെ സാക്ഷ്യപത്രമാണ് വൃത്തിയും ഭംഗിയുമുള്ള കാല്‍പാദം.

സൗന്ദര്യം അറിയണമെങ്കില്‍ പാദങ്ങളിലേക്ക് നോക്കണം എന്ന് പറയാറുണ്ട്. അതുപോലെ നിങ്ങളുടെ കാല്‍പാദവും കണ്ടാല്‍ ആരും ഒന്നു കൊതിക്കണം. പൊടിയും ചെളിയും വരള്‍ച്ചയുമെല്ലാം ചേര്‍ന്ന് വിണ്ടു കീറിയും വരണ്ടുമുള്ള പാദങ്ങള്‍ നിങ്ങളുടെ ഉറക്കം കെടുത്തുന്നില്ലേ..

വീട്ടിലെ അടുക്കളയില്‍ നിന്നുള്ള സൗന്ദര്യ വര്‍ധകങ്ങള്‍ ഉപയോഗിച്ച് ഒരു ഹോം പെഡിക്യൂര്‍, ഫൂട്ട് മസാജ് ചെയ്യാം. ഇത് നിങ്ങളുടെ കാലുകളിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഇനി കാലുകളുടെ നഷ്ട സൗന്ദര്യം വീണ്ടെടുക്കാം..

ആദ്യം ചെയ്യേണ്ടത്

ഒരു വലിയ പാത്രത്തില്‍ ഇളം ചൂടുവെള്ളമെടുത്ത് അല്‍പം ഷാംപൂ ചേര്‍ത്ത് കാലുകള്‍ പത്തുമിനിട്ട് അതില്‍ മുക്കി വയ്ക്കാം. അതിനുശേഷം കാല്‍ പുറത്തെടുത്ത് ബ്രഷ് കൊണ്ട് നന്നായി വൃത്തിയാക്കണം.

അടുത്തതായി കാലുകളില്‍ നല്ലെണ്ണകൊണ്ട് മസാജ് ചെയ്യാം. ഇനി നെയില്‍പോളീഷ് തുടച്ചു മാറ്റി നഖങ്ങള്‍ വൃത്തിയാക്കാം.

അല്‍പം വെണ്ണയില്‍ ഇ ക്യാപ്സൂള്‍ പൊട്ടിച്ചൊഴിച്ച് അതുകൊണ്ട് കാല്‍പാദം നന്നായി മസാജ് ചെയ്യാം. ഇത് ചര്‍മത്തിന്റെ തിളക്കം കൂട്ടും. മൃദുവാകാനും സഹായിക്കും.

ഇനി ഫൂട്ട് സ്‌ക്രബ് ഉപയോഗിച്ച് മസാജ് ചെയ്യണം. അല്‍പം റവയും പാല്‍പ്പാടയും നാരങ്ങാനീരും യോജിപ്പിച്ചാല്‍ നല്ലൊരു സ്‌ക്രബ് ലഭിക്കും.

ചര്‍മം തുടച്ചുണക്കിയശേഷം അല്‍പം നല്ലെണ്ണയില്‍ പച്ചക്കര്‍പ്പൂരം പൊടിച്ചുചേര്‍ത്ത് ഹെര്‍ബല്‍ പായ്ക്ക് നല്‍കാം. 20 മിനിട്ട് വയ്ക്കണം.

ഹോം പെഡിക്യൂര്‍ മാസത്തില്‍ രണ്ടു തവണയെങ്കിലും ചെയ്യണം. ഇതോടൊപ്പം തന്നെ ദിവസവും കെയര്‍ നല്‍കുകയും ചെയ്യണം. മുട്ടയുടെ മഞ്ഞ, ബദാം ഓയില്‍, പനിനീര്‍, തേന്‍ ഇവ ചേര്‍ത്ത് ദിവസവും കുളിക്കും മുമ്ബ് കാലുകളില്‍ പുരട്ടുന്നത് നല്ലതാണ്.

തേനും ഗ്ലിസറിനും നാരങ്ങാനീരും ചേര്‍ത്ത മിശ്രിതവും പാദത്തിന് പുരട്ടുന്നത് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button