ദുബായ് : യുവതിയുടെ അടുത്ത സുഹൃത്തിനെ തന്റെ ഭര്‍ത്താവ് ചതിച്ചതറിഞ്ഞതോടെ പ്രതികാരമെന്നോണം യുവതി മറ്റൊരാളുമായി അവിഹിതബന്ധത്തിലേര്‍പ്പെട്ടു. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവുമായാണ് യുവതി അവിഹിത ബന്ധം പുലര്‍ത്തിയത്. ഒടുവില്‍ ഈ ബന്ധം ഭര്‍ത്താവ് കണ്ടുപിടിച്ചതോടെ വിവാഹ ബന്ധം വേര്‍പെടുത്താനായി കുടുംബകോടതിയില്‍ അപേക്ഷ നല്‍കി. ദുബായിലാണ് സംഭവം. സംഭവങ്ങളെ തുടര്‍ന്ന് അറബ് യുവതിയാണ് ഇപ്പോള്‍ കോടതി നടപടികള്‍ നേരിടുന്നത്.
വിവാഹബന്ധം നിലനില്‍ക്കെ യുവതി മറ്റൊരു പുരുഷനുമായി അവിഹിതബന്ധം പുലര്‍ത്തിയത് തെറ്റാണെന്നും ഇത് ഭര്‍ത്താവിനെ ചതിച്ചതായാണ് കണക്കാക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് ചതിച്ചതിനെ കുറിച്ച് കോടതി യുവാവിനോട് ആരാഞ്ഞപ്പോള്‍ ഭര്‍ത്താവ് സത്യാവസ്ഥ തുറന്നു പറഞ്ഞു. താന്‍ ഈ കാര്യത്തില്‍ നിരപരാധിയാണെന്നും തന്റെ ഭാര്യയുടെ സുഹൃത്താണ് തനിയ്ക്ക് രാത്രിയില്‍ അത്തരത്തിലുള്ള സന്ദേശങ്ങള്‍ അയച്ചിരുന്നതെന്ന് അയാള്‍ കോടതിയെ അറിയിച്ചു. താന്‍ ഇക്കാര്യങ്ങളെല്ലാം തന്റെ ഭാര്യയെ അറിയിച്ചതാണെന്നും അവര്‍ ഇക്കാര്യം അംഗീകരിയ്ക്കാതെ വീട്ടില്‍ നിന്നും ഇറങ്ങി പിതാവിന്റെ വീട്ടിലേയ്ക്ക് പോയി എന്നും അയാള്‍ കോടതിയില്‍ പറഞ്ഞു.
എന്നാല്‍ ഇതിനു ശേഷം തന്നോടുള്ള പ്രതികാരത്തിനായി അഞ്ച് മാസങ്ങള്‍ക്കു ശേഷം തന്റെ ഭാര്യ സോഷ്യല്‍ മീഡിയയില്‍ ഒരു അക്കൗണ്ട് ആരംഭിയ്ക്കുകയും വിവാഹിതനായ മറ്റൊരു പുരുഷനുമായുള്ള സൗഹൃദവും ചാറ്റിംഗും ആരംഭിയ്ക്കുകയും ചെയ്തു. ആ സൗഹൃദം അതിരുകടന്നുവെന്നും അതിനുശേഷം തന്റെ ഭാര്യ പൂര്‍ണമായും തന്നില്‍ നിന്ന് അകലുകയും സ്വാഭാവത്തില്‍ വളരെ മാറ്റം കാണുകയും ചെയ്തുവെന്നും യുവാവ് കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് അയാളുമായുള്ള ചാറ്റിംഗില്‍ മോശമായ രീതിയിലുള്ള സന്ദേശവും കണ്ടെത്തി. ഇതേ തുടര്‍ന്ന് താന്‍ കുടുംബകോടതിയില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്താനുള്ള അപേക്ഷ കോടതിയില്‍ നല്‍കിയതെന്നും യുവാവ് കോടതിയില്‍ അറിയിച്ചു
Post Your Comments